Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2016 11:56 AM GMT Updated On
date_range 2016-06-02T17:26:21+05:30മലയാളി, ബംഗാളി, നേപ്പാളി... ഇവിടെ എല്ലാവരും ഭായി ഭായി
text_fieldsകളമശ്ശേരി: നേപ്പാളി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പള്ളിലാങ്കര എല്‍.പി സ്കൂളില്‍ പഠിക്കാനത്തെിയപ്പോള്‍ പ്രവേശനോത്സവം ആവേശകരമായി. വര്‍ഷങ്ങളായി ഇതര സംസ്ഥാന കുട്ടികളെക്കൊണ്ട് നിലനില്‍ക്കുന്ന സര്‍ക്കാര്‍ സ്കൂളില്‍ ഇക്കുറി മൂന്ന് മലയാളി വിദ്യാര്‍ഥികളും പഠിക്കാനത്തെി. കളമശ്ശേരി നഗര പ്രദേശത്തെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ് പള്ളിലാങ്കര ഗവ. എല്‍.പി സ്കൂള്‍. സ്വകാര്യ സ്കൂളുകളുടെ എണ്ണം വര്‍ധിച്ചതോടെ കളമശ്ശേരിയിലെ ഈ സ്കൂള്‍ അവഗണനയിലായി. അതോടെ അധികൃതര്‍ ഇതര സംസ്ഥാന കുട്ടികളെക്കൊണ്ടാണ് സ്കൂള്‍ നിലനിര്‍ത്തുന്നത്. ഈ വര്‍ഷം നേപ്പാളില്‍നിന്നുള്ള മൂന്ന് കുട്ടിയും ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികളും, മൂന്ന് മലയാളി വിദ്യാര്‍ഥികളും ഉള്‍പ്പെടെ എട്ട് വിദ്യാര്‍ഥികളാണ് ഒന്നാം ക്ളാസില്‍ പ്രവേശത്തിനത്തെിയത്. പ്രവേശനോത്സവം ആനന്ദകരമാക്കാന്‍ ഉണര്‍വ് അക്ഷയ പദ്ധതിയുടെ ഭാഗമായി മധുരപലഹാരവിതരണവും വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ ബാഗ്, യൂനിഫോം, പാഠപുസ്തകങ്ങള്‍ എന്നിവ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയിരുന്നു. മൂന്ന് അധ്യാപകരും ഒരു പ്യൂണുമാണ് സ്കൂളിലുള്ളത്. പ്രവേശനോത്സവം ആഘോഷമാക്കാര്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ റുഖിയ ജമാല്‍, വിമോള്‍ വര്‍ഗീസ് എന്നിവരും കുട്ടികളുടെ രക്ഷിതാക്കളും എത്തിയിരുന്നു.
Next Story