Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളിചിരിയും കണ്ണീരുമായി...

കളിചിരിയും കണ്ണീരുമായി അക്ഷരലോകത്തേക്ക്...

text_fields
bookmark_border
കോലഞ്ചേരി: കളിചിരിയും കണ്ണീരുമായി അക്ഷരലോകത്തേക്ക് കുരുന്നുകളുടെ ആദ്യ കടന്നുവരവ് ഹൃദ്യമായി. മഴമാറിനിന്ന അന്തരീക്ഷത്തില്‍ ഉപജില്ലയിലെ സ്കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി. പുത്തനുടുപ്പും ബാഗും കുടയുമായി മാതാപിതാക്കളുടെ കൈയില്‍ തൂങ്ങി അക്ഷരമുറ്റത്തേക്കത്തെിയ കുരുന്നുകളില്‍ പലരും ആദ്യമൊന്ന് പകച്ചു. ചിലര്‍ക്കത് കരച്ചിലായി. പുത്തന്‍കൂട്ടുകാരെ വരവേല്‍ക്കാന്‍ മിഠായികളും കളിപ്പാട്ടങ്ങളും കൈകൊട്ടിപ്പാട്ടും ഉള്‍പ്പെടെ വിവിധ പരിപാടികളാണ് സ്കൂളുകളില്‍ ഒരുക്കിയത്. കോലഞ്ചേരി ഉപജില്ലാതല പ്രവേശനോത്സവം കടയിരുപ്പ് ജി.എല്‍.പി.എസിലാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. രാജു അധ്യക്ഷത വഹിച്ചു. വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഗൗരി വേലായുധന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് ഇടപ്പരത്തി പുസ്തകം വിതരണം ചെയ്തു. ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനീഷ് പുല്യാട്ടേല്‍, അംഗം അഡ്വ.ഷിജി ശിവജി, പത്മാവതി, എം.സി. പൗലോസ്, പി.വി. സുരേഷ്, സി.കെ. രാജന്‍, പി. അച്യുതന്‍, എന്‍.കെ. ശ്യാമള, ഐ.എച്ച്. റഷീദ, എം.സി. ആനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു. മഴുവന്നൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം വലമ്പൂര്‍ ജി.യു.പിഎസില്‍ പഞ്ചായത്ത് പ്രസിഡന്‍റ് അമ്മുക്കുട്ടി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് പഞ്ചായത്തുതല പ്രവേശനോത്സവം പിണര്‍മുണ്ട ജി.എല്‍.പിഎസില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കിഴക്കമ്പലം പഞ്ചായത്തുതല പ്രവേശനോത്സവം ഊരക്കാട് ജി.യു.പി.എസില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ജേക്കബ് ഉദ്ഘാടനം ചെയ്തു. പൂതൃക്ക പഞ്ചായത്തുതല പ്രവേശനോത്സവം കോലഞ്ചേരി എല്‍.പി.സ്കൂളില്‍ പഞ്ചായത്ത് അംഗം പോള്‍ വെട്ടിക്കാടന്‍ ഉദ്ഘാടനം ചെയ്തു. തിരുവാണിയൂര്‍ പഞ്ചായത്തുതല പ്രവേശനോത്സവം ജെ.ബി.എസ് നീറാംമുകളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ.സി. പൗലോസ് ഉദ്ഘാടനം ചെയ്തു. വടയമ്പാടി സ്കൂളില്‍ ബ്ളോക് പഞ്ചായത്ത് അംഗം എന്‍.എന്‍. രാജനും കടക്കനാട് എം.ടി.എല്‍.പി സ്കൂളില്‍ ഫാ. ലാല്‍മോനും കുറിഞ്ഞി ഗവ.എല്‍.പി സ്കൂളില്‍ വാര്‍ഡ് അംഗം നീമ ജിജോയും കിങ്ങിണിമറ്റം മാത്തുക്കുട്ടി മെമ്മോറിയല്‍ എല്‍.പി സ്കൂളില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഡോളി സാജുവും ഉദ്ഘാടനം ചെയ്തു. വടവുകോട് ജി.എല്‍.പി.എസില്‍ നടന്ന പുത്തന്‍കുരിശ് പഞ്ചായത്തുതല പ്രവേനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് പുസ്തകവിതരണം, സമ്മാനവിതരണം, ഘോഷയാത്ര, അക്ഷരദീപം തെളിക്കല്‍, യൂനിഫോം വിതരണം, ഗ്രാന്‍റ് വിതരണം തുടങ്ങിയ പരിപാടികളും നടന്നു. മൂവാറ്റുപുഴ: പുത്തനുടുപ്പണിഞ്ഞ് വര്‍ണക്കുടയും ബാഗും തോളില്‍ തൂക്കി അറിവിന്‍െറ ആദ്യക്ഷരം നുകരാന്‍ വിദ്യാലയമുറ്റത്തേക്ക് കുരുന്നുകളത്തെി. മഴ മാറിനിന്ന പ്രസന്നമായ അന്തരീക്ഷത്തില്‍ നടന്ന പ്രവേശനോത്സവത്തില്‍ അമ്മമാരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി അവരത്തെുമ്പോള്‍ സ്കൂള്‍ മുറ്റം തോരണങ്ങളും ബലൂണുകളും മറ്റുംകൊണ്ട് അലങ്കരിച്ചിരുന്നു. കുരുന്നുകളെ മധുരപലഹാരങ്ങളും മിഠായിയും നല്‍കിയാണ് സ്വീകരിച്ചത്. മൂവാറ്റുപും വിദ്യാഭ്യാസ ജില്ലയുടെ കീഴിലെ നൂറോളം വിദ്യാലയങ്ങളില്‍ ഘോഷയാത്രയും ചെണ്ടമേളവും ഉള്‍പ്പെടെ വിപുല പരിപാടികളോടെയാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. ഉപജില്ലാതല പ്രവേശനോത്സവം തൃക്കളത്തൂര്‍ ഗവ.എല്‍.പി സ്കൂളില്‍ നിയുക്ത എം.എല്‍.എ.എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മേരി ബേബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് നൂര്‍ജഹാന്‍ നാസര്‍ നവാഗതരെ സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ പ്രവേശനോത്സവ സന്ദേശം നല്‍കി. ബി.ആര്‍.സി.ബി.പി.ഒ കെ.എസ്. റഷീദ, മാത്യൂസ് വര്‍ക്കി, പായിപ്ര കൃ ഷ്ണന്‍, സുറുമി ഉമ്മര്‍, എം.ഇ.ഒ ടി. ഉമ്മര്‍, ആനി ജോര്‍ജ്, കെ.എം. നൗഫല്‍, ഹെഡ്മിസ്ട്രസ് പി.കെ. ലൈല, എം.സി. വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പേഴക്കാപ്പിളളി ഗവ.സ്കൂളില്‍ നടന്ന പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. വി.എച്ച്. ഷഫീഖ്, എച്ച്.എം. ജോളി വര്‍ഗീസ്, കെ.എസ്. റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. മൂവാറ്റുപുഴ എം.ഐ.ഇ.ടി സ്കൂളില്‍ നടന്ന പ്രവേശനോത്സവം മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.എം. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ വി.എം. മുഹമ്മദ്, കെ.പി. റസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്ക് ചെടിവിതരണവും നടന്നു. ടൗണ്‍ യു.പി സ്കൂളിലെ പ്രവേശനോത്സവം പി.ടി.എ പ്രസിഡന്‍റ് മനോജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അമ്മിണി അധ്യക്ഷത വഹിച്ചു. കടാതി ഗവ.എല്‍.പി.സ്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് ലീല ബാബു ഉദ്ഘാടനം ചെയ്തു. ബാബു വെളിയത്ത്, ഷീല മത്തായി, രജിത സുധാകരന്‍, എസ്.എം. അലിയാര്‍, ബാബു ഐസക് എന്നിവര്‍ സംസാരിച്ചു. വക്കാട് ഗവ.യു.പി സ്കൂള്‍ പ്രവേശനോത്സവം കവി കുമാര്‍ കെ. മുടവൂര്‍ ഉദ്ഘാടനം ചെയ്തു. സീമ അശോകന്‍ അധ്യക്ഷത വഹിച്ചു. കടാതി ഗവ.യു.പി സ്കൂള്‍ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് ലീല ബാബു ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥികള്‍ നിര്‍മിച്ചുനല്‍കിയ പൂന്തോട്ടവും പാര്‍ക്കും കുരുന്നുകള്‍ക്ക് തുറന്നുകൊടുത്തു. മൂവാറ്റുപുഴ കെ.എം.എല്‍.പി സ്കൂളിലെ പ്രവേശനോത്സവം നഗരസഭാ സഥിരം സമിതി ചെയര്‍മാന്‍ എം.എ. സഹീര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇലാഹിയ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പി.എം. അസീസ് സമ്മാനം വിതരണം ചെയ്തു. നജീര്‍ ഉപ്പുട്ടിങ്കല്‍, കെ.എം. ഹസന്‍, വി.കെ. അബ്ദുസ്സലാം തുടങ്ങിയവര്‍ സംസാരിച്ചു. മുളവൂര്‍ എം.എസ്.എം.എല്‍.പി സ്കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് അംഗം സീനത്ത് അസീസ് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മൗലവി അധ്യക്ഷത വഹിച്ചു. എം.എം. കുഞ്ഞുമുഹമ്മദ്, എം.എം. അലി, ഹെഡ്മിസ്ട്രസ് ഇ.എം. സല്‍മത്ത്, സീനത്ത് സിദ്ദീഖ്, ഫാറൂഖ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രവേശനോത്സവത്തിന്‍െറ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് തൃക്കളത്തൂര്‍ യൂനിറ്റ് നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. രണ്ടാര്‍കര എസ്.എ.ബി.ടി എം.എല്‍.പി സ്കൂളില്‍ നടന്ന പ്രവേശനോത്സവം മൂവാറ്റുപുഴ ബ്ളോക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം.എം. അലിയാര്‍ അധ്യക്ഷത വഹിച്ചു. ആവോലി പഞ്ചായത്ത് വൈസ് പ്രസഡന്‍റ് സുഹറ സിദ്ദീഖ് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്‍റ് ടി.പി. അലി, ഹെഡ്മിസ്ട്രസ് രുക്മണി, പി. എസ്. സൈനുദ്ദീന്‍, എം.എം. കുഞ്ഞുമുഹമ്മദ്, കെ.എം. ഷക്കിര്‍ എന്നിവര്‍ സംസാരിച്ചു. നവാഗതരെ വര്‍ണബലൂണുകളും മധുരപലഹാരങ്ങളും നല്‍കി സ്വീകരിച്ചു. കൂത്താട്ടുകുളം: പുതുതായത്തെിയ ഇരുനൂറ്റമ്പതിലേറെ കുട്ടികളുടെ കളികളും ചിരികളും ആര്‍പ്പുവിളികളുമായി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുതിര്‍ന്ന കുട്ടികള്‍ അവതരിപ്പിച്ച ചെണ്ടമേളം, പ്രവേശനഗാനം എന്നിവയുടെ അകമ്പടിയോടെയാണ് നവാഗതരെ വിദ്യാലയമുറ്റത്തേക്ക് മധുരം നല്‍കി ആനയിച്ചത്. ഒന്നാം ക്ളാസില്‍ 96 കുട്ടികളും പ്രീ ¥്രെപമറിയില്‍ 150 കുട്ടികളും ഇതര ക്ളാസുകളില്‍ 30 കുട്ടികളുമാണ് പുതുതായി എത്തിയത്. പ്രവേശനോത്സവം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസകാര്യ സ്ഥിരം സമതി ചെയര്‍മാന്‍ സി.എന്‍. പ്രഭകുമാര്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണം, യൂനിഫോം എന്നിവ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.എം. രാജു പാഠപുസ്തകം വിതരണം ചെയ്തു. സോണിയ രവീന്ദ്രന്‍, കെ.എം. ജയന്‍, എ.ഇ. രാജമ്മ, സി.പി. രാജശേഖരന്‍, ആര്‍. വത്സലാദേവി എന്നിവര്‍ സംസാരിച്ചു. കല്ലൂര്‍ക്കാട്: കല്ലൂര്‍ക്കാട് ഉപജില്ലാ പ്രവേശനോത്സവം കദളിക്കാട് സെന്‍റ് ആന്‍ഡ്രൂസ് എല്‍.പി. സ്കൂളില്‍ സംഘടിപ്പിച്ചു. നിയുക്ത എം.എല്‍.എ എല്‍ദോ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് മേരി ബേബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ പഠനോപരണം വിതരണം ചെയ്തു. 30 വിദ്യാലയങ്ങളിലാണ് പ്രവേശനോത്സവം നടന്നത്. പ്രധാനാധ്യാപിക സിസ്റ്റര്‍ ആഗ്നസ്, ബി.പി.ഒ ജാക്സണ്‍ ദാസ് തോട്ടുങ്കല്‍, പഞ്ചായത്ത് അംഗം ഇ.കെ. സുരേഷ്, പി.ടി.എ പ്രസിഡന്‍റ് ഷിന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. കദളിക്കാട് കവലയില്‍നിന്ന് റാലി ആരംഭിച്ചു.കുട്ടികള്‍ക്ക് മധുരപലഹാരവും സമ്മാനങ്ങളും നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story