Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഈനാംപേച്ചിയെ പിടികൂടിയ...

ഈനാംപേച്ചിയെ പിടികൂടിയ മൂന്ന് ആദിവാസികള്‍ റിമാന്‍ഡില്‍

text_fields
bookmark_border
കോതമംഗലം: കാട്ടില്‍നിന്ന് ഈനാംപേച്ചിയെ പിടിച്ച കേസില്‍ മൂന്ന് ആദിവാസി യുവാക്കള്‍ അറസ്റ്റില്‍. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്തിന് സമീപം മേട്നാപ്പാറ ഊരിലെ തങ്കന്‍രാസന്‍ (42), പന്തപ്ര കുടിയിലെ ബാബു(40), പിണവൂര്‍കുടിയിലെ ജാനു(42) എന്നിവരാണ് അറസ്റ്റിലായത്. മേട്നാപ്പാറ ആദിവാസി കുടിക്ക് സമീപമുള്ള കാട്ടില്‍നിന്നാണ് ഈനാംപേച്ചിയെ തങ്കന് കിട്ടിയത്.കാട്ടില്‍ പോയി വരുമ്പോള്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വലയില്‍ അവശനിലയില്‍ കുടുങ്ങിക്കിടന്ന ഈനാംപേച്ചിയെ തങ്കന്‍ എടുത്ത് വീട്ടില്‍ കൊണ്ട പോയി. ജീവിയെ കൊന്ന് മാംസം ഭക്ഷിച്ചതായി തങ്കന്‍ കുറ്റസമ്മതം നടത്തിയതായി വനപാലകര്‍ പറഞ്ഞു. ഇതിനു ശേഷം ഈനാംപേച്ചിയുടെ തലയോടും ശകലങ്ങളും ദുര്‍മന്ത്രവാദം നടത്തുന്നവര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ഇവരെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story