Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍

text_fields
bookmark_border
കൊച്ചി: കൊച്ചിയില്‍ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജിന് സമീപത്തുനിന്ന് 52 മയക്കുമരുന്ന് ആംപ്യൂളുകളുമായാണ് യുവാവ് പിടിയിലായത്. അങ്കമാലി കിടങ്ങൂര്‍ സ്വദേശി അലികപ്പറമ്പില്‍ അഖിലിനെയാണ് കൊച്ചി ഷാഡോ എസ്.ഐ വി. ഗോപകുമാര്‍ അറസ്റ്റ് ചെയ്തത്. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാള്‍. ആദ്യം സൗജന്യമായും പിന്നീട് വന്‍ തുകക്കുമാണ് ഇയാള്‍ കച്ചവടം ചെയ്തിരുന്നത്. കോളകളിലും മറ്റ് പാനീയങ്ങളിലും കലര്‍ത്തിയാണ് ഇത് ഉപയോഗിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ ലഹരിമാഫിയയുടെ കൈയില്‍ അകപ്പെടാതിരിക്കാന്‍ സ്കൂളില്‍ ഹാജരാകാത്ത കുട്ടികളുടെ വീടുകളിലും മറ്റും അന്നേ ദിവസംതന്നെ അവരുടെ രക്ഷിതാക്കളെ വിളിച്ച് വിവരം ചോദിച്ചറിയാനുള്ള സംവിധാനം കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എ.പി. ദിനേശ് ഒരുക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്കൂളില്‍ ഹാജരാകാതിരുന്ന ഒരുകുട്ടിയില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്. സ്പെഷല്‍ ബ്രാഞ്ച് എ.സി.പി കെ.ജി. ബാബുകുമാര്‍ റെയ്ഡിന് നേതൃത്വം നല്‍കി. റെയ്ഡില്‍ അഡീഷനല്‍ എസ്.ഐ നിത്യാനന്ത പൈ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ആന്‍റണി ടെറന്‍സ്, വാവ, സാനു, വിനോദ്,വേണു, യൂസുഫ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story