Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2016 5:44 PM IST Updated On
date_range 20 July 2016 5:44 PM ISTബ്ളാവന കടവിലെ ജങ്കാര്‍ നിലച്ചു; ആദിവാസി മേഖല ഒറ്റപ്പെട്ടു
text_fieldsbookmark_border
കോതമംഗലം: പൂയംകുട്ടി ബ്ളാവന കടവിലെ ജങ്കാര്‍സര്‍വിസ് നിലച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ രണ്ടാമത്തെ കടത്ത് സര്‍വിസാണ് ഇതോടെ നിലച്ചത്. കാട്ടിനുള്ളിലെ ആദിവാസി കുടികളില്‍ ഉള്‍പ്പെടെ താമസിക്കുന്ന നൂറുകണക്കിന് ജനങ്ങള്‍ ഇതോടെ ഒറ്റപ്പെട്ടു. കുട്ടമ്പുഴ ബംഗ്ളാവ് കടവില്‍നിന്ന് വടാട്ടുപാറയിലേക്കുള്ള ജങ്കാര്‍ സര്‍വിസ് നിര്‍ത്തിയിട്ട് ഒരു മാസത്തോളമായി. ഇതിന് പിന്നാലെയാണ് പൂയംകുട്ടി ബ്ളാവന കടവിലെ ജങ്കാര്‍ സര്‍വിസും നിലച്ചത്. ബ്ളാവന കടവില്‍നിന്ന് കുടിയേറ്റ മേഖലയായ കല്ളേലിമേട്,കുഞ്ചിപ്പാറ,തലവച്ചപാറ,തേര,വാരിയം തുടങ്ങിയ ആദിവാസികുടികളിലേക്ക് ജനങ്ങള്‍ക്ക് എത്തിച്ചേരാനുള്ള ഏക മാര്‍ഗമാണിത്. സ്കൂളിലേക്കും ആശുപത്രിയിലേക്കും പോകാനും പലചരക്കും റേഷനും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിക്കുന്നതും മുടങ്ങിയിരിക്കുകയാണ്. രണ്ടു വഞ്ചികള്‍ തമ്മില്‍ കൂട്ടിക്കെട്ടി മുകളില്‍ ഇരുമ്പ് തകിടില്‍ പ്ളാറ്റ്ഫോം ഒരുക്കിയ ജങ്കാറാണ് കൊടുംകാട്ടില്‍ താമസിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെയുള്ള ഏക ആശ്രയം. വഞ്ചികളില്‍ ഒന്നിന്‍െറ പലക ദ്രവിച്ച് ദ്വാരം വീണിരിക്കുകയാണ്. ദ്വാരം വലുതായി വെള്ളം അകത്ത് കയറിയതോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ സര്‍വിസ് നിര്‍ത്തിവെച്ചത്. ജീപ്പും യാത്രക്കാരും സാധനങ്ങളും കയറുന്നതോടെ വഞ്ചി ഒരുവശത്തേക്ക് ചെരിഞ്ഞ് മുങ്ങാവുന്ന അവസ്ഥയിലായതോടെ സര്‍വിസ് നിര്‍ത്തേണ്ടിവന്നു. കടത്ത് സര്‍വിസ് നിലച്ചതോടെ കല്ളേലിമേട് ആറാം വാര്‍ഡ് പഞ്ചായ ത്ത് അംഗം കാന്തി വെള്ളക്കയ്യന്‍ വിവരം പഞ്ചായത്ത് അധികാരികളെ അറിയിച്ചു. ഇതനുസരിച്ച് അധികാരികള്‍ സ്ഥലത്തത്തെി വഞ്ചിയുടെ അറ്റകുറ്റപ്പണി തീര്‍ക്കാന്‍ നിര്‍ദേശിച്ച് മടങ്ങി. വഞ്ചിയുടെ അറ്റകുറ്റപ്പണി തീര്‍ക്കണമെങ്കില്‍ ആലപ്പുഴ വൈക്കം ഭാഗത്തുനിന്ന് പണിക്കാര്‍ എത്തണം. പലക മാറ്റി അറ്റകുറ്റപ്പണി തീര്‍ക്കാന്‍ ഒരു മാസത്തിലേറെ സമയം വേണ്ടിവരും. അതുവരെ ബംഗ്ളാവ് കടവില്‍ സര്‍വിസ് നിര്‍ത്തിവെച്ച ജങ്കാറിന്‍ൈറ വഞ്ചി ബ്ളാവന കടവിലേക്ക് മാറ്റി സര്‍വിസ് നടത്താനാകുമെന്ന് നാട്ടുകാര്‍ പറയുന്നു. ബ്ളാവനയില്‍ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മഴക്കാലവും വറുതിയും വന്യജീവികളുടെ ആക്രമണത്തിന്‍ൈറ നിഴലിലും കഴിയുന്ന ആദിവാസികള്‍ക്ക് കാടിറങ്ങി അത്യാവശ്യത്തിന് നാട്ടിലത്തൊനും പറ്റാത്ത ദുരവസ്ഥയിലായി. നിലവില്‍ രണ്ടോ മൂന്നോ പേര്‍ക്കു മാത്രം കയറാവുന്ന ഒരു ചെറുവഞ്ചി മാത്രമാണ് ഇപ്പോള്‍ ആശ്രയമായുള്ളത്. എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഇടപെട്ട് അടിയന്തരമായി ജങ്കാര്‍ സര്‍വിസ് പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story