Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2016 12:03 PM GMT Updated On
date_range 2016-07-11T17:33:10+05:30പണംവെച്ച് ശീട്ടുകളി; ഒമ്പതുപേര്‍ അറസ്റ്റില്‍
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീമൂലം ക്ളബില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ പണംവെച്ച് ശീട്ടു കളിച്ച ഒമ്പതു പേരെ അറസ്റ്റുചെയ്തു. കളിസ്ഥലത്തും വാഹനങ്ങളിലും സൂക്ഷിച്ചിരുന്ന 3,81,235 രൂപ പിടിച്ചെടുത്തു. ആഡംബര കാറുകളും കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച റെയ്ഡ് 2.30ഓടെയാണ് അവസാനിച്ചത്. നഗരത്തിലെ ഉന്നതന്മാരുടെ സങ്കേതമായ ശ്രീമൂലം ക്ളബില്‍ ആദ്യമായാണ് പൊലീസ് പരിശോധന നടക്കുന്നത്. ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന് ലഭിച്ച പരാതിയെ തുടര്‍ന്ന് മൂവാറ്റുപുഴ സി.ഐ. ശ്രീകുമാറിന്‍െറ നേതൃത്വത്തിലായിരുന്നു പരിശോധന. കദളിക്കാട് വരിക്കക്കാട്ടില്‍ സാബു (41), ആവോലി വട്ടപ്പാറയില്‍ വര്‍ക്കി (40), ആനിക്കാട് കക്കിപ്പാറയില്‍ ജെയിംസ് (48), മൂവാറ്റുപുഴ വാഴപ്പിളളി മംഗലശ്ശേരിയില്‍ ജെയിംസ് ജോര്‍ജ് (62), മൂവാറ്റുപുഴ പള്ളിക്കാവ് റോഡ് സെലിന്‍ ഗാര്‍ഡന്‍സില്‍ പ്രമോദ് (40), കരിമറ്റം പൂനാട്ട് ബേബി (63), മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം പണ്ടാരപറമ്പില്‍ ജോര്‍ജ് ജെറാള്‍ഡ്(41), കീരമ്പാറ ചെങ്കരമനയാനി പുറത്ത് ജേക്കബ് കുര്യന്‍ (64) ആനിക്കാട് എടാട്ട് വീട്ടില്‍ ജോസ് (55) എന്നിവരാണ് പിടിയിലായത്. ശീട്ട് കളിച്ചിരുന്ന മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന പണവും പുറത്ത് രണ്ട് ആഡംബര കാറുകളിലായി സൂക്ഷിച്ചിരുന്ന പണവുമാണ് പിടിച്ചെടുത്തത്.
Next Story