Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.എല്‍.എമാരുടെ...

എം.എല്‍.എമാരുടെ വസതിയിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നിവേദന മാര്‍ച്ച്

text_fields
bookmark_border
കളമശ്ശേരി: സമഗ്ര ഭൂപരിഷ്കരണ നിയമം നിയമസഭയില്‍ പാസാക്കാന്‍ മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭൂരഹിതര്‍ കളമശ്ശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കളമശ്ശേരി ടൗണ്‍ ഹാളിന് മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പത്തടിപ്പാലത്തെ എം.എല്‍.എയുടെ ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ഇ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കളമശ്ശേരി മണ്ഡലം പ്രസിഡന്‍റ് കെ.എച്ച്. സദഖത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. ഹുസൈന്‍, കെ.ബി. അബ്ദുല്ല, ജില്ലാ സമിതി അംഗം മേരി ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന്, ഭൂരഹിതര്‍ ഒപ്പിട്ട നിവേദനം സമരനേതാക്കള്‍ എം.എല്‍.എക്ക് കൈമാറി. പാര്‍ട്ടി കളമശ്ശേരി മുനിസിപ്പല്‍ പ്രസിഡന്‍റ് നാസര്‍ പാണാടന്‍, ടി.എ. നിസാര്‍, ഭൂസമരസമിതി ജില്ലാ സമിതി അംഗം മറിയംബി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മട്ടാഞ്ചേരി: വെല്‍ഫെയര്‍ പാര്‍ട്ടി കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊച്ചി നിയോജക മണ്ഡലം എം.എല്‍.എ കെ.ജെ. മാക്സിയുടെ ഓഫിസിലേക്ക് നിവേദന മാര്‍ച്ച് നടത്തി. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറിനുമുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കൊച്ചി മണ്ഡലം പ്രസിഡന്‍റ് എം.എച്ച്. അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു. നിസാര്‍ മാമു അധ്യക്ഷത വഹിച്ചു. കെ.എം. ആഷിഖ്, പി.ബി. കബീര്‍, പി.കെ. അബ്ദുല്‍ സമദ്, എം.എസ്. അബ്ദുല്‍ സലാം, ഇ.എ. അലി, ലുബ്ന അസീര്‍, ഡെയ്സി ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. നിവേദനം കെ.ജെ. മാക്സി എം.എല്‍.എയുടെ പ്രതിനിധി ബാബു ഐസക്കിന് നല്‍കി. കൊച്ചി: എറണാകുളം മണ്ഡലം ഭൂസമര സമിതി ഹൈബി ഈഡന്‍ എം.എല്‍.എക്ക് നിവേദനം സമര്‍പ്പിച്ചു. കണ്‍വീനര്‍ നാദിര്‍ഷ, മണ്ഡലം പ്രസിഡന്‍റ് ബഷീര്‍ കല്ളേലില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. മണ്ഡലം വൈസ് പ്രസിഡന്‍റ് ജബ്ബാര്‍, സെക്രട്ടറി പി.എ. യൂനുസ്, ഡോ. വാസന്തി, ഗീത ബാബു, കരീം, സുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story