Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2016 3:34 PM GMT Updated On
date_range 2016-07-04T21:04:59+05:30തോട്ടുമുഖം കേന്ദ്രീകരിച്ച് കഞ്ചാവുമാഫിയ സജീവം
text_fieldsആലുവ: തോട്ടുമുഖം കേന്ദ്രീകരിച്ച് കഞ്ചാവുമാഫിയ സജീവമാകുന്നു. നഗരവും സമീപപ്രദേശങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടാമെന്നതിനാലാണ് ഇവിടെ വില്‍പനക്കാരും ഇടപാടുകാരും സജീവമായത്. പ്രദേശത്തെ ചില യുവാക്കള്‍ ഇതില്‍ കണ്ണികളായി പ്രവര്‍ത്തിക്കുന്നുണ്ട്. മഹിളാലയം തുരുത്ത് പാലം, തോട്ടുമുഖത്തെ അടഞ്ഞുകിടക്കുന്ന ചില കെട്ടിടങ്ങളുടെ പരിസരപ്രദേശങ്ങള്‍, വിജന പാടപ്രദേശങ്ങള്‍, പുഴത്തീരങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് ഇടപാടുകാര്‍ ലഹരി വില്‍പനയുടെ വിഹാരകേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നത്. അടുത്തിടെ വിതരണത്തിന് കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ തോട്ടുമുഖത്തുനിന്ന് പിടികൂടിയിരുന്നു. നാട്ടുകാരും റെസിഡന്‍റ്സ് അസോസിയേഷനുകളും നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അസമയത്ത് സംശയകരമായ സാഹചര്യത്തില്‍ പാലത്തിന് സമീപം കണ്ട യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Next Story