Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവച്ചാല്‍ റോഡ്...

വച്ചാല്‍ റോഡ് തകര്‍ന്നു; പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കിയില്ല

text_fields
bookmark_border
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്ത് 17ാം വാര്‍ഡിലെ വച്ചാല്‍ റോഡ് തകര്‍ന്നു. ഇക്കോ ടൂറിസം മേഖലയായ കോടനാടിനും തീര്‍ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലേക്കും പെരുമ്പാവൂരില്‍നിന്ന് പോകാനുള്ള പ്രധാന റോഡാണിത്. പൊതുമരാമത്ത് വകുപ്പിന്‍െറ ടോള്‍ ഫ്രീ നമ്പറായ 1800-425-7771ല്‍ നിരവധി തവണ പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ളെന്ന് ആക്ഷേപമുണ്ട്. മാസങ്ങളായി ടാറിങ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ കാല്‍നടപോലും സാധ്യമല്ലാതായി. ഓട്ടോറിക്ഷ വിളിച്ചാല്‍ പോലും ഈ വഴിക്ക് വരാത്ത അവസ്ഥയാണ്. കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ മറിഞ്ഞ് അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്. 20ഓളം സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്ന പ്രധാന റോഡാണിത്. റോഡ് ഗതാഗത യോഗ്യമാക്കാന്‍ അധികൃതര്‍ തയാറായില്ളെങ്കില്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനീയറെ തടഞ്ഞു വെക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപംനല്‍കുമെന്ന് തൊടാപറമ്പ് ഗ്രാമ സംരക്ഷണസമിതി പ്രസിഡന്‍റ് കെ.ആര്‍. സന്തോഷ്കുമാര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story