Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വയംപര്യാപ്ത ഗ്രാമം...

സ്വയംപര്യാപ്ത ഗ്രാമം പദ്ധതി : നിര്‍മാണോദ്ഘാടനം ഇന്ന്

text_fields
bookmark_border
വൈപ്പിന്‍: പട്ടികജാതി കോളനികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി നടപ്പാക്കുന്ന സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി ഞാറക്കല്‍ പഞ്ചായത്തിലെ സീഷോര്‍ കോളനിയുടെ നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച നടക്കും. സര്‍ക്കാര്‍ ഏജന്‍സിയായ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിനാണ് നിര്‍മാണച്ചുമതല. വീട് പുനരുദ്ധാരണം, ശുദ്ധജലം, വെളിച്ചം, റോഡ്, ഓട എന്നിവയുടെ നിര്‍മാണം, ജൈവ വാതക പ്ളാന്‍റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടപ്പാക്കും. ഒരു കോടിയാണ് അടങ്കല്‍. കോളനിയിലെ ക്ഷേത്രത്തിന് സമീപം വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങ് എസ്. ശര്‍മ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷില്‍ഡ റിബേര അധ്യക്ഷത വഹിക്കും. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ വളപ്പ് പട്ടികജാതി കോളനിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് എം.എല്‍.എ. അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story