Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2016 11:51 AM GMT Updated On
date_range 2016-01-13T17:21:22+05:30എക്കലടിഞ്ഞ് കായല്‍ കരയായി; മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം
text_fieldsപള്ളുരുത്തി: പെരുമ്പടപ്പ് കായലില്‍ എക്കലും ചളിയും അടിഞ്ഞ് പലഭാഗത്തും കരയായി മാറിയത് മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമായി. പെരുമ്പടപ്പ്-കുമ്പളങ്ങി കരകളെ വേര്‍തിരിക്കുന്ന ആഴമേറിയ കായലാണ് കരയായി മാറിയത്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് കായലില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം തേടുന്നത്. ചെറുവള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍, ഊന്നിവല, നീട്ടുവല, വീശുവല എന്നിവ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നവരുടെ വരുമാനമാര്‍ഗമാണ് ഇതുമൂലം നിലച്ചത്. പെരുമ്പടപ്പ് പാലത്തിന്‍െറ ഇരുവശങ്ങളിലെ കായലും പുതുതായി രൂപപ്പെട്ട കര കവര്‍ന്നിരിക്കുകയാണ്. വേമ്പനാട്ടുകായലിന്‍െറ കൈവരിയായ പെരുമ്പടപ്പ് കായലില്‍ പെരുമ്പടപ്പ് ഭാഗത്ത് 30ഓളം ചീനവലകളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് ചീനവല താഴ്ത്താന്‍ പോലും കഴിയാത്തവിധം കായലിന്‍െറ ആഴം കുറഞ്ഞിരിക്കുകയാണ്. കായലില്‍ വേലിയേറ്റ സമയത്തുപോലും ചെറുവഞ്ചി തുഴയാനാകാത്ത അവസ്ഥയാണ്. നേരത്തേ പോളപ്പായല്‍ ശല്യം മൂലം മത്സ്യബന്ധനം നടത്താനാവാത്ത അവസ്ഥയുണ്ടായിരുന്നു. ചൂടിന്‍െറ കാഠിന്യം ഏറിയതോടെ പോളപ്പായലുകള്‍ കരിഞ്ഞുതുടങ്ങി. എക്കല്‍ നീക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പിന് പരാതി നല്‍കി.
Next Story