Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2016 12:25 PM GMT Updated On
date_range 2016-01-06T17:55:21+05:30വഴിയാത്രക്കാരന്‍െറ ജാഗ്രത ജ്വല്ലറിയിലെ തീപിടിത്തം ഒഴിവാക്കി
text_fieldsമൂവാറ്റുപുഴ: വഴിയാത്രക്കാരന്‍െറ ജാഗ്രതമൂലം ജ്വല്ലറിയിലെ തീപിടിത്തം മൂലമുണ്ടാകുമായിരുന്ന വന്‍ നാശനഷ്ടം ഒഴിവായി. നഗരത്തിലെ കച്ചേരിത്താഴത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. പ്രഭാത നടത്തത്തിനിടെ കെ.ഇ .കരീം എന്നയാളാണ് കടയില്‍നിന്ന് പുകയുയരുന്നത് ആദ്യം കണ്ടത്. ഇദ്ദേഹം ഉടന്‍ സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റില്‍ വിവരമറിയിച്ചു. ഇതോടെ പൊലീസ് ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി. അപ്പോഴേക്കും കടക്കുള്ളില്‍നിന്നും തീ ഉയരാന്‍ തുടങ്ങിയിരുന്നു. സംഭവം അറിഞ്ഞ് ഉടമയത്തെി ഷട്ടര്‍ തുറന്നശേഷമാണ് തീ പൂര്‍ണമായും അണച്ചത്. അപ്പോഴേക്കും കടക്കുള്ളിലുണ്ടായിരുന്ന സോഫകളും കസേരകളും മാറ്റും കത്തിനശിച്ചിരുന്നു. കടയിലെ സ്വര്‍ണപ്പണിക്കാരന്‍ കത്തിച്ചുവെച്ചിരുന്ന മെഴുകുതിരി അണക്കാന്‍ മറന്നതുമൂലം തറയിലെ മാറ്റിലേക്ക് തീപടര്‍ന്നതാണ് കാരണമായി പറയുന്നത്. നഗരസഭാ ഓഫിസിന് സമീപം സ്ഥിതിചെയ്യുന്ന പഴയ വ്യാപാര സമുച്ചയത്തിലാണ് ജ്വല്ലറി. തീ പടര്‍ന്നുപിടിച്ചിരുന്നെങ്കില്‍ വന്‍ ദുരന്തത്തിന് വഴിവെച്ചേനെ.
Next Story