Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ളപ്രശനം:...

കുടിവെള്ളപ്രശനം: വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രൂക്ഷകുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റും അംഗങ്ങളും വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. പത്തുദിവസമായി നെല്ലിക്കുഴി ഹൈസ്കൂള്‍ പരിസരം, ചുവപ്പന്‍കുന്ന്, 314 തുടങ്ങിയ പ്രദേശങ്ങളില്‍ ജലവിതരണം നിലച്ചിട്ട്. കുടിവെള്ള വിതരണം പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വെള്ളിയാഴ്ച രാവിലെ ജലവിഭവ വകുപ്പ് ഓഫിസിലത്തെി. ഉപരോധം തീര്‍ത്തു. എസ്.ഐയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ വൈകീട്ട് അഞ്ചിനകം വെള്ളം പമ്പ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അംഗങ്ങളായ ഫൗസിയ ഷിയാസ്, സി.ഇ. നാസര്‍, സത്താര്‍ വട്ടക്കുടി, സല്‍മ ജമാല്‍, പി.എ. ഷിഹാബ്, താഹിറ സുധീര്‍, നദീറ പരീത്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എം.വി. റെജി, പി.എം. ഷമീര്‍, ഇക്ബാല്‍, നൗഷാദ്, ഷിയാസ്, സഹീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story