Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2016 5:30 PM IST Updated On
date_range 22 Feb 2016 5:30 PM ISTനഗരസഭ അധ്യക്ഷയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച സംഭവം; ഹോസ്റ്റല്‍ നടത്തിപ്പുകാരി ഒളിവില്‍
text_fieldsbookmark_border
കൊച്ചി: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച വനിത ഹോസ്റ്റല്‍ നടത്തിപ്പുകാരിക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. നഗരസഭ ചെയര്‍പേഴ്സണെയും ഉദ്യോഗസ്ഥരെയും തെറിവിളിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച കേസില്‍ അല്‍ഫോണ്‍സ ഹോസ്റ്റല്‍ നടത്തിപ്പുകാരി അനുജോസില്‍നിന്ന് തെളിവെടുക്കാന്‍ തൃക്കാക്കര അസി.പൊലീസ് കമീഷണറുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിന് അവരെ കണ്ടത്തൊനായില്ല. ഞായറാഴ്ച കാക്കനാട് കുഴിക്കാട്ട്മൂലയിലെ വനിത ഹോസ്റ്റലിലാണ് പൊലീസ് എത്തിയത്. തൃക്കാക്കര അസി.പൊലീസ് കമീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണവും തെളിവെടുപ്പും നടക്കുന്നത്. വിവാദ ഹോസ്റ്റല്‍ നടത്തിപ്പുകാരി പൊലീസ് അന്വേഷണവും അറസ്റ്റും ഭയന്ന് ഒളിവില്‍ പോയതായാണ് സൂചന. ഹോസ്റ്റലിലെ ആയമാത്രമാണ് പൊലീസ് എത്തുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നത്. വിവാദ ഹോസ്റ്റല്‍ അടച്ച് പൂട്ടണമെന്നും ഹോസ്റ്റല്‍ നടത്തിപ്പുകാരിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി.പി.എം പ്രാദേശിക നേതൃത്വം ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഹോസ്റ്റലിനെതിരെ നാട്ടുകാരുടെ എതിര്‍പ്പും പൊലീസ് അന്വേഷണവും തുടങ്ങിയതോടെ നടത്തിപ്പുകാരി ഒളിവില്‍ പോയതായാണ് പൊലീസ് സംശയിക്കുന്നത്. സംഭവം സംബന്ധിച്ച് ഹോസ്റ്റലിന് സമീപത്തെ നാട്ടുകാരില്‍നിന്ന് പൊലീസ് വിശദമായി വിവരം ശേഖരിച്ചാണ് മടങ്ങിയത്. നഗരസഭ അധ്യക്ഷയെ തെറിവിളിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി നാട്ടുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റലിലെ സി.സി.ടി.വി കാമറകള്‍ കൂടി പരിശോധിച്ച് തെളിവ് ശേഖരിക്കാനാണ് പൊലീസ് ആലോചിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ നടത്തിപ്പുകാരിക്കെതിരെ പട്ടികജാതി പീഡന നിരോധ നിയമ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വനിതാ ഹോസ്റ്റലിലെ പരാതി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയ ചെയര്‍പേഴ്സണെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ച ഹോസ്റ്റല്‍ നടത്തിപ്പുകാരിക്കെതിരെ തൃക്കാക്കര. അസി. കമീഷണര്‍ക്ക് അവര്‍ പരാതി നല്‍കിയിരുന്നു. നഗരസഭാ പരിധിയിലെ കുഴിക്കാട്ട്മൂലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഹോസ്റ്റല്‍ ഉടമയാണ് നഗരസഭാ ഉദ്യോഗസ്ഥരുടെ പരിശോധന തടസ്സപ്പെടുത്തി ജനപ്രതിനിധികളെ ചീത്തവിളിച്ച് ആക്ഷേപിച്ചത്. 80 ഓളം പേര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അന്തേവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാതെ പ്രവര്‍ത്തിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഹോസ്റ്റലിനകത്ത് മാലിന്യ പ്രശ്നങ്ങളുമുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടുന്ന അന്തേവാസികളെ നടത്തിപ്പുകാരി ഇറക്കിവിടുന്നതായും പരാതിയുണ്ടായിരുന്നു. മാലിന്യം ഉള്‍പ്പെടെ നിരവധി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍ കൗണ്‍സില്‍ ഭരണസമിതി ഇതിന് അനുമതി നല്‍കിയിരുന്നില്ല.ഹോസ്റ്റല്‍ നടത്തിപ്പുകാരി തദ്ദേശഭരണ ഓംബുഡ്സുമാന് പരാതി നല്‍കിയതിനെ തുടര്‍ന്ന് 2016 മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. നാട്ടുകാരുടെ പരാതിയും ലൈസന്‍സ് കാലാവധി തീരാറായ സാഹചര്യവും കണക്കിലെടുത്താണ് ഹോസ്റ്റല്‍ നേരിട്ട് പരിശോധിക്കാന്‍ നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച ഹോസ്റ്റല്‍ സന്ദര്‍ശിച്ചത്. പുറത്ത് പോയിരുന്ന ഹോസ്റ്റല്‍ നടത്തിപ്പുകാരിയെ വിളിച്ചു വരുത്തിയാണ് തുറന്നത്. അന്തേവാസികളോട് മോശമായ പെരുമാറ്റവും ഹോസ്റ്റലിലെ വൃത്തിഹീനമായ സാഹചര്യവും ചൂണ്ടിക്കാട്ടിയ ചെയര്‍പേഴ്സനെയും മറ്റുള്ളവരെയും ചീത്തവിളിക്കുകയായിരുന്നു നടത്തിപ്പുകാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story