Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right‘ക്ളീന്‍ സിറ്റി’...

‘ക്ളീന്‍ സിറ്റി’ കാമ്പയിന് പിന്തുണ: ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കം

text_fields
bookmark_border
കൊച്ചി: കൊച്ചി നഗരസഭ പ്രാരംഭംകുറിച്ച ബൃഹത്പദ്ധതിയായ ‘ക്ളീന്‍ സിറ്റി’ കാമ്പയിനിന് പിന്തുണയുമായി യു.എ.ഇ എക്സ്ചേഞ്ച് ഇന്ത്യ ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ശനിയാഴ്ച യു.എ.ഇ എക്സ്ചേഞ്ച് ജീവനക്കാരുടെ നേതൃത്വത്തില്‍ മാരത്തണ്‍ സംഘടിപ്പിക്കുകയും തുടര്‍ന്ന് മറൈന്‍ ഡ്രൈവിലെ പാര്‍ക്ക് റോഡിന് സമീപത്തെ പ്രദേശങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. വി.കെ. മിനിമോള്‍, ടാക്സ് അപ്പീല്‍ കമ്മിറ്റി കെ.വി.പി. കൃഷ്ണകുമാര്‍, അഡീഷനല്‍ സെക്രട്ടറി എ.എസ്. അനുജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശശി കുമാര്‍, കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചലച്ചിത്ര നടന്‍ ഫഹദ് ഫാസിലും കൊച്ചി ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദും ചേര്‍ന്ന് ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. രാവിലെ ഏഴുമുതല്‍ 8.30 വരെ നീണ്ട കര്‍മപരിപാടികള്‍ക്ക് കൊച്ചി നഗരസഭ, പൊലീസ് വകുപ്പ്, കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, മീഡിയ, ബന്ധപ്പെട്ട മറ്റ് അധികൃതര്‍ തുടങ്ങിയവരും പങ്കാളികളായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story