Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2016 11:46 AM GMT Updated On
date_range 2016-02-10T17:16:48+05:30ഡോക്ടര്‍മാര്‍ ലിസ്റ്റില്‍ മാത്രം; ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം
text_fieldsആലുവ: ജില്ലാ പഞ്ചായത്തിനു കീഴിലെ ജില്ലാ ആശുപത്രി രോഗികള്‍ക്ക് ദുരിതകേന്ദ്രമായി. നിത്യേന ചികിത്സതേടി ആയിരക്കണക്കിനു രോഗികളത്തെുന്ന ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരില്ലാത്തതാണ് പ്രശ്നം. വിവിധ വിഭാഗങ്ങളിലായി നിരവധി ഡോക്ടര്‍മാര്‍ ആശുപത്രിയിലെ ലിസ്റ്റിലുണ്ട്. എന്നാല്‍, ഇവരൊന്നും ഇവിടെ ജോലിക്കത്തെുന്നില്ളെന്നതാണ് വാസ്തവം. ജോലി ക്രമീകരണമെന്ന പേരില്‍ ഈ ഡോക്ടര്‍മാര്‍ സംസ്ഥാനത്തിന്‍െറ വിവിധഭാഗങ്ങളില്‍ ജോലിചെയ്യുകയാണ്. ഡോക്ടര്‍മാരുടെ സൗകര്യത്തിനനുസരിച്ചാണ് അവര്‍ക്കിഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ജോലി ക്രമീകരിക്കുന്നത്. എന്നാല്‍, ഇക്കൂട്ടര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരായാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് ഈ ആശുപത്രിയുടെ ലിസ്റ്റില്‍തന്നെയാണ് ശമ്പളവും നല്‍കുന്നത്. അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ഈ നടപടിക്കെതിരെ മനുഷ്യാവകാശ കമീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ ടി. നാരായണനാണ് ചൊവ്വാഴ്ച ആലുവ പാലസില്‍ നടന്ന സിറ്റിങ്ങില്‍ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശിക്ക് പരാതി നല്‍കിയത്. ആരോഗ്യവകുപ്പ് മന്ത്രിയുടെയും ഡയറക്ടറുടെയും സഹായത്തോടെയാണ് വര്‍ക്കിങ് അറേഞ്ച്മെന്‍റ് എന്ന പേരില്‍ അനധികൃതമായി ഡോക്ടര്‍മാരെ അവര്‍ക്കിഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ജോലിചെയ്യാന്‍ അനുവദിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതുമൂലം ജില്ലാ ആശുപത്രിയിലത്തെുന്ന നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. ജോലി ക്രമീകരണ വ്യവസ്ഥയില്‍ വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന ജില്ല ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ലിസ്റ്റും പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനറല്‍ സര്‍ജറിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. സജിത് ചന്ദ്രന്‍, സൈക്യാട്രി ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ടി.കെ. ഷാജി (തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി), ഫോറന്‍സിക് മെഡിസിന്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ബിജു ജെയിംസ് (എറണാകുളം ജനറല്‍ ആശുപത്രി), ഒഫ്താല്‍മോളജി ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. എന്‍.വി. സിനി (കൊല്ലം ജില്ല ആശുപത്രി), സി.എം.ഒ ഡോ. എസ്. ഷാജി (ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി), ഡോ. സുജ ജോസഫ് ( മൂവാറ്റുപുഴ ജനറല്‍ ആശുപത്രി), അസി. സര്‍ജന്‍ ഡോ. പൂജ പ്രേംജിത്ത് ( മെഡിക്കല്‍ കോളജ് യൂനിറ്റ്, പാങ്ങപ്പാറ, തിരുവനന്തപുരം), ജനറല്‍ സര്‍ജന്‍ ഡോ. മാര്‍ക്കോസ് (എറണാകുളം ജനറല്‍ ആശുപത്രി) എന്നീ ഡോക്ടര്‍മാരുടെ ലിസ്റ്റാണ് പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ ഡോക്ടമാരുടെ സേവനം ജില്ലാ ആശുപത്രിയിലത്തെുന്ന രോഗികള്‍ക്ക് ലഭ്യമാക്കണമെന്നും പരാതിയില്‍ പറയുന്നു. വകുപ്പ് ഡയറക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ഡി.എം.ഒ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്‍കിയിട്ടുള്ളത്. ജില്ലാ ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തിലാണെന്ന പരാതി നിലനില്‍ക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പല പദ്ധതികളും പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അടിസ്ഥാന ആവശ്യമായ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ലഭ്യത ഉറപ്പു വരുത്തുന്നില്ളെന്ന് ആക്ഷേപമുണ്ട്.
Next Story