തീരദേശപാത സഞ്ചാരയോഗ്യമാക്കണം –മനുഷ്യാവകാശ കമീഷന്‍
text_fieldsകൊച്ചി: വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതക്ക് സമാന്തരമായി മുരുക്കുംപാടം മുതല്‍ വളപ്പുവരെയുള്ള തീരദേശപാത ആറുമാസത്തിനകം പുനര്‍നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. റോഡ് പുനര്‍നിര്‍മിക്കാന്‍ പെട്രോനെറ്റ് എല്‍.എന്‍.ജി ഫണ്ട് നല്‍കാമെന്ന് പറഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാത്തത് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്‍െറ അനാസ്ഥയാണെന്ന് കമീഷന്‍ നിരീക്ഷിച്ചു. പുതിയ പഞ്ചായത്ത് കമ്മിറ്റി അധികാരമേറ്റെടുത്ത സാഹചര്യത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ കാലതാമസമുണ്ടാകരുതെന്നും കമീഷന്‍ നിര്‍ദേശിച്ചു. പ്രാദേശിക വികസനത്തിന് 12 കോടി നീക്കിവെച്ചിട്ടുണ്ടെന്നും കലക്ടര്‍ വഴി മോണിറ്ററിങ് സമിതിയുടെ മേല്‍നോട്ടത്തോടെ ഇന്‍റര്‍ലോക്ക് ടൈലുകള്‍ വിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എല്‍.എന്‍.ജി കമീഷനെ അറിയിച്ചു. പരാതിക്ക് കാരണമായി റോഡിന്‍െറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എല്‍.എന്‍.ജി ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പിലാക്കാന്‍ 2014 നവംബര്‍ 10ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനായി തദ്ദേശഭരണ വകുപ്പ് എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തുകയും പൊതുമരാമത്ത് വകുപ്പില്‍ നിന്ന് നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ടെന്‍ഡര്‍ നടപടി ആരംഭിച്ചപ്പോള്‍ 2015 ആഗസ്റ്റ് 22ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി പ്രവൃത്തി റദ്ദാക്കി ഗുണഭോക്തൃസമിതിയെ ഏല്‍പിച്ചു. ഇങ്ങനെ ചെയ്താല്‍ മാത്രമേ വേണ്ടപ്പെട്ടവര്‍ക്ക് വല്ലതും കിട്ടുകയുള്ളൂവെന്ന് കമീഷന്‍ നിരീക്ഷിച്ചു. എന്നാല്‍, 2015 ആഗസ്റ്റ് 31ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി പദ്ധതി കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ ഏല്‍പിച്ചു. തുടര്‍ന്ന് ഗുണഭോക്തൃ സമിതി മുഖേന നടപ്പിലാക്കാനിരുന്ന പ്രവൃത്തി നിര്‍ത്തിവെച്ചതായി പൊതുമരാമത്ത് തദ്ദേശ ഭരണ വകുപ്പുകള്‍ കമീഷനെ അറിയിച്ചു. റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദേശിച്ചു. പൊതുപ്രവര്‍ത്തകന്‍ കെ.എക്സ്. റോബിന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.