Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാടെങ്ങും നബിദിനം...

നാടെങ്ങും നബിദിനം ആഘോഷിച്ചു

text_fields
bookmark_border
ചെങ്ങമനാട്: പ്രവാചക സ്മരണയില്‍ നാടെങ്ങും നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചെങ്ങമനാട് പനയക്കടവില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിച്ച നബിദിനാഘോഷത്തിന്‍െറ മുന്നോടിയായി നൂറുല്‍ ഇസ്ലാം മദ്റസയില്‍ മഹല്ല് പ്രസിഡന്‍റ് കെ.എ. ബഷീര്‍ പതാക ഉയര്‍ത്തി. ഇമാം മുഹമ്മദ് ഷബീബ് ഫൈസി സന്ദേശവും പ്രാര്‍ഥനയും നടത്തി. മഹല്ല് സെക്രട്ടറി ടി.കെ.അബ്ദുല്‍സലാം, വൈസ് പ്രസിഡന്‍റ് കെ.ബി. അബ്ദുറഹ്മാന്‍, ട്രഷറര്‍ കെ.എസ്. അലിയാര്‍, കെ.എം. അബ്ദുല്‍ റഷീദ്, ഇ.എല്‍. ഹാരിസ്, ലത്തീഫ് മണേലില്‍, ഷമീര്‍ അഷ്റഫി, മുസ്തഫ മൗലവി ചൊവ്വര, നൂറുദ്ദീന്‍ ബാഖവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പാലപ്രശ്ശേരി ഇര്‍ശാദുല്‍ മുസ്ലിമിന്‍ ജമാഅത്ത് നേതൃത്വത്തില്‍ നടന്ന യാത്രക്ക് മഹല്ല് ഇമാം ഷഫീഖ് അല്‍ഖാസിമി, പ്രസിഡന്‍റ് കെ.എസ്. സുനീര്‍, സെക്രട്ടറി എം.ബി.ബഷീര്‍, സെക്രട്ടറി കെ.എ. ഇബ്രാഹിം കുഞ്ഞ്, വൈസ് പ്രസിഡന്‍റ് പി.ബി. സുനീര്‍, ട്രഷറര്‍ പി.എസ്. ഷിജു, എന്‍.എച്ച്. സുബൈര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കപ്രശ്ശേരി ഷറഫുല്‍ ഇസ്ലാം മദ്റസയുടെയും, മസ്ജിദിന്‍െറയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയുടെ മുന്നോടിയായി പറമ്പയം ഇമാം ശാക്കിര്‍ സലാം വഹബി പതാക ഉയര്‍ത്തുകയും, നബിദിന സന്ദേശവും നടത്തി. മഹല്ല് പ്രസിഡന്‍റ് കെ.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം വാര്‍ഡ് അംഗം ജെര്‍ളി കപ്രശ്ശേരി ഉദ്ഘാടനം ചെയ്തു. നെടുവന്നൂര്‍-കപ്രശ്ശേരി ജമാഅത്ത് നേതൃത്വത്തില്‍ നടത്തിയ നബിദിന ആഘോഷ പരിപാടികള്‍ക്ക് ഇമാം സലിം അല്‍ഹസനി, മഹല്ല് പ്രസിഡന്‍റ് കെ.ബി. നൈന, വൈസ് പ്രസിഡന്‍റ് ഇ.എം. കുഞ്ഞുമുഹമ്മദ്, സെക്രട്ടറി വി.കെ. നൂറുദ്ദീന്‍, അബു മടത്താട്ട്, അബ്ദുല്ല, അധ്യാപകരായ സെയ്ത് സഖാഫി, അയ്യൂബ് ഹസനി, അനസ് ബാഖവി, മുഹമ്മദലി മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വൈപ്പിന്‍: എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഇസ്സത്തുല്‍ മുസ്ലിമീന്‍ സംഘത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന നബിദിന റാലിക്ക് ബദ്രിയ ജുമാമസ്ജിദ് ഇമാം മുബാറക് മന്നാനി, അബ്ദുല്‍ അസീസ് അല്‍കാഷിഫി, നബിദിന ആഘോഷകമ്മിറ്റി കണ്‍വീനര്‍ പി.എച്ച്. അബൂബക്കര്‍, ഇസ്സത്തുല്‍ മുസ്ലിമീന്‍ സംഘം പ്രസിഡന്‍റ് പി.എച്ച.്് അബ്ദുല്‍ ഖാദര്‍, സെക്രട്ടറി ഇ.കെ അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി. എടവനക്കാട് നജ്മുല്‍ ഹുദ മദ്റസയുടെ ആഭിമുഖ്യത്തില്‍ നടന്ന റാലിക്ക് നജ്മുല്‍ ഹുദ സ്വദര്‍ മുഅല്ലിം അഷ്റഫ് ബാഖവി വല്ലം മുഅല്ലീം മുഹമ്മദ് അസ്ലം സഖാഫി , എ.കെ. അബ്ദുല്‍ജലീല്‍, കെ.എ. അഹമ്മദ് കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഴങ്ങാട് മിലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മധുരപലഹാര വിതരണം, മൗലീദ് പാരായണം അന്നദാനം എന്നിവ നടന്നു. ഡോ.ഫയാസ് മുഹമ്മദ്, സെക്രട്ടറി എ.കെ അബ്ദുല്‍ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി. നായരമ്പലം ജുമ മസ്ജിദില്‍നിന്നും ആരംഭിച്ച റാലിക്ക് ഖത്തീബ് അബൂബക്കര്‍ അല്‍ഖാസിമി, പ്രസിഡന്‍റ് കെ.ഇ അഷ്റഫ് ഹാജി, സെക്രട്ടറി നാസര്‍ബാബു മംഗലത്ത്, ഉബൈദ് മൗലവി, എ.സിറാജ്, എ.എ സുധീര്‍, എ.ത്വയ്യിബ്, കെ.ബി. ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെറായി ജുമാമസ്ജിദില്‍നിന്നും ആരംഭിച്ച നബിദിന റാലിക്ക് ഇമാം സലീം മിസ്ബാഹി, പ്രസിഡന്‍റ് എം.ഖാലിദ്, സെക്രട്ടറി കെ. അബ്ദുല്‍ജബ്ബാര്‍, കെ.എ സലീം, കെ.എ. സുബൈര്‍, സി.എം നാസര്‍, കെ.കെ അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പറവൂര്‍: വിവിധ മഹല്ല് കമ്മിറ്റികളുടെയും മദ്റസകളുടെയും നബിദിന ആഘോഷ കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആഘോഷിച്ചു. മദ്റസ വിദ്യാര്‍ഥികളുടെ ഘോഷയാത്ര, കലാമത്സരങ്ങള്‍, ദഫ്മുട്ട് എന്നിവയും നടന്നു. മന്നം മാവിന്‍ചുവട് ശറഫുല്‍ ഇസ്ലാം ജുമാമസ്ജിദിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന മീലാദ് സമ്മേളനം വി.ഡി. സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജുമാമസ്ജിദ് പ്രസിഡന്‍റ് എം.എച്ച്. ഷാനവാസ് അധ്യക്ഷത വഹിച്ചു. നിര്‍ധന യുവതികള്‍ക്ക് നല്‍കുന്ന തയ്യല്‍ മെഷീനുകളുടെ വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് യേശുദാസ് പറപ്പിള്ളി നിര്‍വഹിച്ചു. ഏഴിക്കര-കെടാമംഗലം ജുമാമസ്ജിദിന്‍െറ ആഭിമുഖ്യത്തില്‍ നബിദിന റാലിയും മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും മൗലീദ് പാരായണവും നടന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് നബിദിന സമ്മേളനം മഹല്ല് ഖതീബ് അബ്ദുല്‍ ലത്തീഫ് അഹ്സനി ഉദ്ഘാടനം ചെയ്യും. നീണ്ടൂര്‍ ചിറ്റാറ്റുകര ജുമാമസ്ജിദിന്‍െറയും ഹിദായത്തുല്‍ ഇസ്ലാം മദ്റസയുടെയും ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം ടി.എ. ഷിഹബുദ്ദീന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പി.എച്ച്. അലി ബാഖവി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹാശീം അസ്ഹരി, മുഹമ്മദ് ഊരകം, ആഷിക് ഇബ്രാഹിം, വി.എ. താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. നീറിക്കോട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിന പൊതുസമ്മേളനം ഖതീബ് പി.ഇ.എം. നസീര്‍ സഅദി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പി.എം. ഹസന്‍ അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ ഹസ്നി മുഖ്യപ്രഭാഷണം നടത്തി. എം.എ. സിറാജുദ്ദീന്‍, ടി.എം. ബീരാന്‍, ടി.എം. നൗഷാദ്, പി.എം. അഹമ്മദ് എന്നിവര്‍ സംസാരിച്ചു. തത്തപ്പിള്ളി മഹല്ലിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന നബിദിന സമ്മേളനം സി.എം. സലാം സഖാഫി ഉദ്ഘാടനം ചെയ്തു. കെ.ഐ. മെഹബൂബ് അധ്യക്ഷത വഹിച്ചു. ആലങ്ങാട്: ആലങ്ങാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന ഘോഷയാത്രയും പൊതുസമ്മേളനവും വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ് ഷഫീര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സുധീര്‍ മുസ്ലിയാര്‍ ഖിറാഅത്ത് നടത്തി. ആലങ്ങാട് ഇമാം സുബൈര്‍ മന്നാനി, അങ്കമാലി ജുമാമസ്ജിദ് ഇമാം എം.എം. ബാവ മൗലവി, എം.കെ. ഇസ്മായില്‍ ഹസനി അല്‍ ബാഖവി, മൗലവി അഫ്സല്‍ അഹ്സനി, മുഹമ്മദ് നസീര്‍ സഅദി, മുഹമ്മദ് ഹാഷിം അസ്ഹരി, അബദുല്‍ മജീദ് ബാഖവി, എസ്.കെ. അലി, അമീന്‍ മൗലവി, നിഷാദ് സക്കാഫി, നാസര്‍ ഹസനി, അബ്ദുല്ല മൗലവി, അബ്ദുല്‍ ജലീല്‍ അമാനി, ജമാഅത്ത് ട്രഷറര്‍ എന്‍.ഇ. നിസാര്‍, പഞ്ചായത്ത് അംഗം പി.എസ്. ജഗദീശന്‍ എന്നിവര്‍ സംസാരിച്ചു. ടി.ബി. റഷിദ് സ്വാഗതവും കെ.എ. റിനോജ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story