Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2016 12:06 PM GMT Updated On
date_range 2016-12-01T17:36:37+05:30മലേഷ്യന്‍ മീറ്റില്‍ പങ്കെടുത്ത കേരള ടീമിന് ഉജ്ജ്വല വരവേല്‍പ്
text_fieldsആലുവ: മലേഷ്യയില്‍ നടന്ന ഏഷ്യന്‍ ഓപണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കേരള ടീമിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്. 30ാമത് മലേഷ്യന്‍ ഇന്‍റര്‍നാഷനല്‍ ഓപണ്‍ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീമിന് 13സ്വര്‍ണവും 14 വെള്ളിയും 11 വെങ്കലവുമാണ് ലഭിച്ചത്. 24 പേരാണ് വിവിധ ഇനങ്ങളില്‍ കേരളത്തിനുവേണ്ടി മത്സരിച്ചത്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് അഭിമാനനേട്ടം കൊയ്തത്. എറണാകുളം ജില്ലയില്‍നിന്ന് ഉബൈദ് നെടുമ്പാശ്ശേരി, സുകുമാരന്‍, പി.എം.ജോര്‍ജ്, ഇ.കെ. ഷാജി, കെ.കെ. സിജോ, ഗോപകുമാര്‍ എന്നിവരാണ് മത്സരിച്ചത്. ഉബൈദ് മത്സരിച്ച രണ്ടിനത്തിലും സ്വര്‍ണം നേടി. ഉബൈദ് അടക്കം14 പേര്‍ മേയില്‍ ചൈനയില്‍ നടക്കുന്ന ലോക മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയും നേടി. തിരുവനന്തപുരത്തുനിന്ന് അബ്ദുല്‍കരീം, വി.എന്‍. ഷാജി, തുളസീധരന്‍, ബൈജു, പത്തനംതിട്ടയില്‍നിന്ന് ബിനി വര്‍ഗീസ്, പ്രസന്നകുമാരി, ചന്ദ്രിക, പ്രദീപ്, പ്രമോദ് ജി.കുമാര്‍, രവീന്ദ്രന്‍, ടൈറ്റസ് ജോണ്‍, ബ്രിജിത്ത് എന്നിവരും കോട്ടയത്തുനിന്ന് ബിനോയ് തോമസ്, സജി എബ്രഹാം, സാബു എന്നിവരും മലപ്പുറത്തുനിന്ന് റീനയും കാസര്‍കോട്ടുനിന്ന് പവിത്രനും കൊല്ലത്തുനിന്ന് തങ്കമ്മയുമാണ് കേരളത്തിനുവേണ്ടി മത്സരിച്ചത്. ചൊവ്വാഴ്ച രാത്രി നെടുമ്പാശ്ശേരിയിലത്തെിയ കേരള ടീമിന് വിമാനത്താവളത്തില്‍ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നാട് ഉജ്ജ്വല വരവേല്‍പ് നല്‍കി. അന്‍വര്‍ സാദത്ത് എം.എല്‍.എ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ആര്‍. രാജേഷ്, ഇ.വി. ബാലന്‍, ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആശ ഏല്യാസ്, ബ്ളോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, പഞ്ചായത്തംഗങ്ങളായ ദിലീപ് കപ്രശ്ശേരി, ജെര്‍ളി കപ്രശ്ശേരി, മുന്‍ ജനപ്രതിനിധികളായ എം.ജെ. ജോമി, കെ.വി. പൗലോസ്, എ.സി. ശിവന്‍, വിവിധ ക്ളബുകളെ പ്രതിനിധാനംചെയ്ത് കെ.എച്ച്. കബീര്‍, സുരേഷ് അത്താണി, പി.എ. ഷിയാസ്, അശോകന്‍ അത്താണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story