Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോടാലി ശ്രീധരന്‍െറ...

കോടാലി ശ്രീധരന്‍െറ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
കോതമംഗലം: കുഴല്‍പണക്കടത്ത് കേസ് പ്രതി കോടാലി ശ്രീധരന്‍െറ മകനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൈസൂരു സ്വദേശികളായ രണ്ടുപേര്‍ പിടിയിലായതായി സൂചന. എന്നാല്‍, ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. കേസില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തോട്ടക്കര റഫീഖ്, അരിയില്‍ മുസ്തഫ , മലപ്പുറം വള്ളുവമ്പ്രം സ്വദേശി മുഹമ്മദ് റഫീഖ്, കോതമംഗലം സ്വദേശി സിബി ചന്ദ്രന്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഒക്ടോബര്‍ 31നാണ് കോതമംഗലം കുടമുണ്ടയില്‍നിന്ന് ശ്രീധരന്‍െറ മകന്‍ അരുണ്‍ കുമാറിനെ (30) എട്ടംഗസംഘം തട്ടിക്കൊണ്ടുപോയത്. കേസിലെ ഒന്നാം പ്രതി മലപ്പുറം സ്വദേശി അന്‍വറില്‍നിന്ന് മൂന്നുമാസം മുമ്പ് കോടാലി ശ്രീധരനും സംഘവും ചേര്‍ന്ന് 3.9 കോടിയുടെ കുഴല്‍പണം തട്ടിയെടുത്തിരുന്നെന്നും ഇതിന് പ്രതികാരമായാണ് അരുണിനെ തട്ടിക്കൊണ്ടുപോയതെന്നുമാണ്് പൊലീസ് പറയുന്നത്. ഇതിനിടെ, അരുണ്‍ കുമാറിനെ ശ്രീധരന്‍െറ നേതൃത്വത്തിലെ സംഘം മോചിപ്പിച്ചതായും പറയുന്നുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യംചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന നിലപാടിലാണ് അന്വേഷണസംഘം. പിടിയിലാവരെ ബുധനാഴ്ച രാത്രിയോടെ കോതമംഗലത്ത് എത്തിക്കുമെന്ന് അറിയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story