Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരണവീട്ടിലെ കള്ളന്‍...

"മരണവീട്ടിലെ കള്ളന്‍' ഒടുവില്‍ പൊലീസ് വലയില്‍

text_fields
bookmark_border
വൈപ്പിന്‍ : മരണ വീടുകളുടെ അയല്‍വീടുകള്‍ കേന്ദ്രീകരിച്ച് പകല്‍ കവര്‍ച്ച നടത്തി വന്നിരുന്ന മധ്യവയസ്കനെ ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മാലിപ്പുറം കര്‍ത്തേടം സ്വദേശിയും ഇപ്പോള്‍ പറവൂര്‍ കുറുമ്പത്തുരുത്തില്‍ താമസിക്കുന്ന കല്ലുവീട്ടില്‍ ജോസഫാണ് (പോപ്പന്‍ -50) അറസ്റ്റിലായത്. ചോദ്യം ചെയ്തതില്‍നിന്നും 10 മോഷണ കേസുകള്‍ തെളിഞ്ഞതായി റൂറല്‍ ഡിവൈ.എസ്.പി ആര്‍.വൈ. റസ്റ്റം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ മൂന്ന് കേസുകളില്‍ ഏഴെണ്ണം ഞാറക്കല്‍ സ്റ്റേഷനതിര്‍ത്തിയിലും മറ്റുള്ളവ പറവൂര്‍ വടക്കേക്കര സ്റ്റേഷന്‍ അതിര്‍ത്തിയിലുമാണ് നടന്നിട്ടുള്ളത്. 100 പവനോളം ആഭരണങ്ങളാണ് കവര്‍ന്നിട്ടുള്ളത്. ഇതില്‍ 35 പവന്‍ പൊലീസ് വീണ്ടെടുത്തു. ഒന്നര വര്‍ഷം മുമ്പു നടന്ന മോഷണങ്ങള്‍ വരെ തെളിഞ്ഞു. മാന്യമായി വസ്ത്രം ധരിച്ച് മോഷണത്തിനത്തെുന്ന ഇയാള്‍ ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരനാണെന്നാണ് പരിചയപ്പെടുത്തുന്നത്. ദിനപത്രങ്ങളിലെ ചരമ പേജ് നോക്കിയാണ് കവര്‍ച്ച കേന്ദ്രങ്ങള്‍ നിശ്ചയിക്കുന്നത്. ക്രിസ്ത്യന്‍ സമുദായങ്ങളിലെ വീടുകളാണ് പ്രധാനമായും തെരഞ്ഞെടുക്കുക. സംസ്കാര ചടങ്ങിന് വീട്ടുകാരും അയല്‍വാസികളുമെല്ലാം പള്ളിയിലേക്ക് പോകുന്നതിലുള്ള സൗകര്യം കണക്കിലെടുത്താണിത്. ഞാറക്കല്‍ താലൂക്ക് ആശുപത്രിക്കു സമീപം പുല്ലന്‍ വീട്ടില്‍ ജോണിന്‍െറ വീട്ടില്‍നിന്നും എട്ടു പവന്‍െറ സ്വര്‍ണാഭരണങ്ങളും 6000 രൂപയും മാലിപ്പുറം കര്‍ത്തേടം തുണ്ടത്തില്‍ ജോയിയുടെ വീട്ടില്‍ നിന്നും 26 പവന്‍െറ സ്വര്‍ണവും 8000 രൂപയും മോഷ്ടിച്ച കേസില്‍ നടന്ന അന്വേഷണത്തിനിടെയാണ് മോഷ്ടാവ് പിടിയിലായത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഇയാള്‍ ഇതുപോലെ മോഷണം നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച ആഭരണം ജ്വല്ലറികളില്‍ വിറ്റ് പണം ആര്‍ഭാട ജീവിതത്തിനായി ഉപയോഗിക്കുകയായിരുന്നു. പറവൂരില്‍നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. എറണാകുളം റൂറലില്‍ മോഷണങ്ങള്‍ തടയുന്നതിനു വേണ്ടി എസ്.പി. ആര്‍. ഉണ്ണിരാജയുടെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി. വൈ.ആര്‍. റസ്റ്റത്തിന്‍െറ നേതൃത്വത്തില്‍ ഞാറക്കല്‍ സി.ഐ. സജി മാര്‍ക്കോസ്, എസ്.ഐ. ആര്‍. രഗീഷ്കുമാര്‍ , എ.എസ്.ഐ. ഭഗവല്‍ദാസ്, പൊലീസുകാരായ മുരളി, എം.ആര്‍. രാജേഷ്, ബിനു, രാജേഷ്, പ്രീജന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എളങ്കുന്നപ്പുഴ കര്‍ത്തേടം തുണ്ടത്തില്‍ ജോസഫ് ടൈറ്റസ്, കര്‍ത്തേടം തൈനവീട്ടില്‍ ജോര്‍ജ്, പുതുവൈപ്പ് പുളിക്കല്‍ ജെന്‍സണ്‍, ഞാറക്കല്‍ പുക്കാട് പല്ലമ്പിള്ളി കുമ്മപ്പിള്ളി ജോബോയ്, ഞാറക്കല്‍ കുളങ്ങര ജോയി, മഞ്ഞനക്കാട് തെക്കേവീട്ടില്‍ ടീന, ഞാറക്കല്‍ മഞ്ഞനക്കാട് റോഡില്‍ പുല്ലന്‍ ജോണ്‍, നായരമ്പലം വെളിയത്താംപറമ്പ് കുരിശിങ്കല്‍ പൗലോസ്, വടക്കേക്കര കുറുമ്പന്‍തുരുത്ത് പുതിയവീട്ടില്‍ ജോസഫ്, കുറുമ്പന്‍തുരുത്ത് കൈതത്തറ അന്നം എന്നിവരുടെ വീടുകളില്‍ മോഷണം നടത്തിയതായി ഇയാള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സമാനമായ രീതിയില്‍ വാഴക്കാല, ആലുവ എടത്തല തുടങ്ങി ജില്ലയില്‍ മേഖലകളില്‍ നടന്ന മോഷണവും പൊലീസ് ഊര്‍ജിതമായി അന്വേഷിച്ചു വരുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story