Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2016 11:24 AM GMT Updated On
date_range 2016-08-19T16:54:46+05:30ഉദയംപേരൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം
text_fieldsതൃപ്പൂണിത്തുറ: ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്‍റിനെയും രണ്ട് അംഗങ്ങളെയും കൈയേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പഞ്ചായത്ത് പ്രദേശത്ത് പൂര്‍ണം. അനിഷ്ടസംഭവങ്ങളില്ല. നടക്കാവില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ബുധനാഴ്ചയുണ്ടായ സംഭവങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫും ഉദയംപേരൂരില്‍ പ്രകടനവും യോഗവും നടത്തി. യു.ഡി.എഫിന്‍െറ പ്രകടനവും യോഗവും തെക്കന്‍ പറവൂരില്‍ നടക്കുന്നതിനിടെ വൈകീട്ട് ഏഴിന് സി.പി.എം പ്രവര്‍ത്തകര്‍ നടക്കാവിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് കൈയേറി നാശനഷ്ടങ്ങള്‍ വരുത്തിയതായി യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ബാബു ആന്‍റണി ആരോപിച്ചു. ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായും അദ്ദേഹം അറിയിച്ചു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതാക്കള്‍ അറിയിച്ചു. യു.ഡി.എഫ് ഉദയംപേരൂരില്‍ നടത്തിയ പ്രതിഷേധപ്രകടനം ഐ.ഒ.സിയില്‍നിന്ന് പൂത്തോട്ട ചുറ്റി തെക്കന്‍ പറവൂരില്‍ സമാപിച്ചു. ബാബു ആന്‍റണി അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍, കെ. ബാബു, പി.ജെ. പൗലോസ്, സി. വിനോദ്, പഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍ ജേക്കബ്, രാജു പി. നായര്‍, ജോണ്‍, ടി.എസ്. യോഹന്നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.ഡി.എഫിന്‍െറ പ്രതിഷേധപ്രകടനം പറവൂരില്‍നിന്ന് നടക്കാവിലത്തെിയാണ് സമാപിച്ചത്. സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.സി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍. സുരേഷ് അധ്യക്ഷത വഹിച്ചു. ടി.സി. ഷിബു, ടി.കെ. പ്രസാദ്, പി.കെ. സുബ്രഹ്മണ്യന്‍, ടി.കെ. ജയചന്ദ്രന്‍, ടി.കെ. ഭാസുരാദേവി എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രകടനം മുഖാമുഖം എത്തിയപ്പോള്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചാണ് പ്രകടനക്കാരെ കടത്തിവിട്ടത്. ഉദയംപേരൂരിലെ സംഭവ വികാസങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശനിയാഴ്ച രാവിലെ 10ന് നടക്കാവില്‍ എത്തും.
Next Story