Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2016 1:03 PM GMT Updated On
date_range 2016-08-17T18:33:27+05:30കടയുടമയെ കത്തി വീശി ഓടിച്ച് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു
text_fieldsമൂവാറ്റുപുഴ: കടയില്‍ കയറിയ മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ച ഉടമയെ വാക്കത്തി വീശി ഓടിച്ചശേഷം കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടു. കീച്ചേരിപ്പടി ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കോഴിക്കടയില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ഉടമയും ജീവനക്കാരനും പുലര്‍ച്ചെ കടയില്‍ എത്തിയപ്പോള്‍, വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കളെ കാണുകയായിരുന്നു. വാതില്‍ പുറത്തുനിന്ന് അടക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ ഇവരെ വാക്കത്തിയുമായി നേരിട്ടു. വെട്ടുകൊള്ളാതെ ഓടിമാറിയ ഉടമയെയും ജീവനക്കാരനെയും മോഷ്ടാക്കള്‍ കുറെ ദൂരം പിന്തുടര്‍ന്ന ശേഷം ഓടി രക്ഷപ്പെട്ടു. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തത്തെി സ്റ്റേഡിയം പരിസരത്തടക്കം പരിശോധന നടത്തിയെങ്കിലും കണ്ടത്തൊനായില്ല. അന്യസംസ്ഥാന തൊഴിലാളികളാണ് മോഷണത്തിനത്തെിയതെന്നാണ് സൂചന. വിവാഹ പാര്‍ട്ടിക്ക് ഇറച്ചി നല്‍കാനാണ് ഉടമയും ജീവനക്കാരനും പുലര്‍ച്ചെ കടയില്‍ എത്തിയത്.
Next Story