Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2016 10:39 AM GMT Updated On
date_range 2016-04-29T16:09:49+05:30മയക്കുമരുന്ന് സംഘം യുവാവിന്‍െറ കണ്ണ് അടിച്ചുതകര്‍ത്തു
text_fieldsപള്ളുരുത്തി: ഇടക്കൊച്ചിയില്‍ മയക്കുമരുന്ന് സംഘത്തിന്‍െറ ആക്രമണത്തില്‍ യുവാവിന്‍െറ കണ്ണിന് ഗുരുതര പരിക്ക്. ചിലവന വീട്ടില്‍ രമേശിന് (36) നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ധ ചികിത്സക്കായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഒരു വിവാഹ ചടങ്ങിനിടെയാണ് മയക്കുമരുന്ന് സംഘം രമേശിനെതിരെ ആക്രമണം നടത്തിയത്. മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ ആളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ ദുര്‍ബലമായ കേസുകള്‍ ചുമത്തി കുറ്റവാളികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍, സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി. രമേശിന്‍െറ പരിക്കേറ്റ കണ്ണിന്‍െറ കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ശസ്ത്രക്രിയ നടത്തണം. ഇതിന് രണ്ടുലക്ഷം രൂപ ചെലവുവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി രമേശിന്‍െറ ബന്ധുക്കള്‍ പറഞ്ഞു.
Next Story