Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2016 1:56 PM GMT Updated On
date_range 22 April 2016 1:56 PM GMTയുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘം പിടിയില്‍
text_fieldsbookmark_border
കാലടി: കാഞ്ഞൂര്‍ തിരുനാരായണപുരം കോളനി കവലയില്‍ വിഷുദിനത്തില്‍ പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പുവടിക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാലംഗ സംഘത്തെ പൊലീസ് പിടികൂടി. തിരുനാരായണപുരം കോളനിവാസികളായ മാടവനത്തറ വീട്ടില്‍ ബിച്ചു (25), ബ്രീസില് (32), ആറാംകുളം വീട്ടില്‍ സാബു (38), ഷിബു (30) എന്നിവരെയാണ് സി.ഐ വി.എസ്. നവാസിന്‍െറ നേതൃത്വത്തിലെ സംഘം പിടികൂടിയത്. പട്ടാപ്പകല്‍ യുവാവിനെ വീട്ടില്‍ കയറി കമ്പിവടിക്ക് അടിക്കുകയും തടയാന്‍ ചെന്ന മാതാവിനെ മര്‍ദിക്കുകയും ചെയ്തവരാണ് പ്രതികളെന്ന് എസ്.ഐ അനില്‍ കുമാര്‍ ടി. മേപ്പിള്ളി പറഞ്ഞു. പ്രബേഷന്‍ എസ്.ഐ സമ്പത്ത്, സീനിയര്‍ സി.പി.ഒ അബു, ശിവപ്രസാദ്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികുടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story