Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2016 3:46 PM IST Updated On
date_range 18 April 2016 3:46 PM ISTഅവധിയുടെ ആലസ്യവും വോട്ടാക്കിമാറ്റാന്‍ സ്ഥാനാര്‍ഥികള്‍
text_fieldsbookmark_border
കൊച്ചി: പൊതു അവധി ദിവസമായ ഞായറാഴ്ച എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ദിവസമായിരുന്നു. എല്ലാവരും വീടുകളില്‍ ഉണ്ടാകുമെന്നതിനാല്‍ കാല്‍നടയായി ഓരോ വീട്ടിലുമത്തെി കുടുംബാംഗങ്ങളെ നേരിട്ടുകണ്ടായിരുന്നു വോട്ടഭ്യര്‍ഥന. പ്രചാരണത്തിന്‍െറ ആദ്യ ഘട്ടത്തില്‍ തന്നെ മണ്ഡലത്തിലെ പരമാവധി വീടുകളില്‍ നേരിട്ടത്തൊനാണ് സ്ഥാനാര്‍ഥികള്‍ ശ്രമിക്കുന്നത്. എളമക്കര, മാമംഗലം, പൊറ്റക്കുഴി ഭാഗങ്ങളിലായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അനില്‍കുമാറിന്‍െറ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. അനുമതി ലഭിച്ചിട്ടും നിര്‍മാണം നടക്കാത്ത മാമംഗലം-ഗോശ്രീ റോഡിനെക്കുറിച്ചായിരുന്നു വോട്ടര്‍മാരുടെ പരാതികള്‍. സ്ഥലം കൈമാറ്റം ചെയ്യാനോ പുതിയ കെട്ടിടം പണിയാനോ സാധിക്കുന്നില്ളെന്നും നാട്ടുകാര്‍ അറിയിച്ചതോടെ മാമംഗലം-ഗോശ്രീ റോഡ് വികസനം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന് അനില്‍കുമാര്‍ ഉറപ്പും നല്‍കി. വീടുകളിലത്തെി ഓരോരുത്തരോടും വോട്ട് ചോദിച്ചശേഷമാണ് അവിടെനിന്നും മടങ്ങിയത്. ഹെഡ് ലോഡ്-ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ എറണാകുളം സിറ്റി ബ്രാഞ്ചിന്‍െറ കുടുംബ സംഗമത്തില്‍ അനില്‍കുമാര്‍ പങ്കെടുത്തു. പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവായിരുന്ന എസ്.സി.എസ് മേനോന്‍െറ വീട്ടിലത്തെി യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ വോട്ടഭ്യര്‍ഥിച്ചു. എസ്.സി.എസ് മേനോന്‍െറ ഭാര്യ വിജയലക്ഷ്മി ഹൈബിയെ സ്വീകരിച്ചു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇരുവരും ഏറെനേരം സംസാരിച്ചു. രവിപുരം ശ്മശാനം പുനരുദ്ധരിക്കേണ്ടതിന്‍െറ ആവശ്യകതയും അറിയിച്ചു. എന്നാല്‍, ശ്മശാനം തന്‍െറ മണ്ഡലത്തില്‍ അല്ളെന്ന് ചൂണ്ടിക്കാണിച്ച ഹൈബി ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായുള്ള പദയാത്ര മനോരമ ജങ്ഷനില്‍ തുടങ്ങി കതൃക്കടവില്‍ സമാപിച്ചു. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ചേരാനെല്ലൂരിലും പരിസര പ്രദേശങ്ങളിലുമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.കെ. മോഹന്‍ദാസ് വോട്ട് അഭ്യര്‍ഥിച്ചത്. ചേരാനല്ലൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാമെന്ന് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങള്‍. ഇടപ്പള്ളി കുന്നുംപുറം, നോര്‍ത് ഭാഗങ്ങളിലും പ്രചാരണം നടത്തി. ഇടപ്പള്ളി നോര്‍ത്തിലെ കെ.പി. അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ യത്തീംഖാനയും മോഹന്‍ദാസ് സന്ദര്‍ശിച്ചു. മാനേജര്‍ ഉസ്മാന്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു. ബി.ജെ.പി മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, യു.ആര്‍. രാജേഷ്, ജയന്‍ തോട്ടുങ്കല്‍, അരവിന്ദാക്ഷന്‍, ബി.രാധാകൃഷ്ണന്‍, ജീവന്‍ ലാല്‍, ദേവി ദാസ് എന്നിവരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കളമശ്ശേരി: ഒഴിവുദിനത്തില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ കല്യാണവീടുകളും മരണവീടുകളും സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ. ഇബ്രാഹിംകുഞ്ഞ് രാവിലെ മുതല്‍ 25 കല്യാണവീടുകളിലും രണ്ട് മരണവീടുകളിലും കയറിയിറങ്ങി വോട്ടര്‍മാരെ കാണാന്‍ സമയം ചെലവഴിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം. യൂസഫ് 15 കല്യാണവീടുകളിലും രണ്ട് മരണവീട്ടിലും കയറി. ഇതിനിടെ രണ്ടുപേരും സൗത് കളമശ്ശേരിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മദ്റസ കെട്ടിടത്തിന്‍െറയും പാതാളത്തെ പുനര്‍നിര്‍മിച്ച പള്ളിയുടെയും ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുത്തു. ഇതിനിടെ, കങ്ങരപ്പടിയിലെ റോഡ് വികസനത്തിനായി മാറ്റി സ്ഥാപിച്ച കുരിശിന്‍തൊട്ടിയുടെ കൂദാശ കര്‍മത്തിലും പങ്കാളിയായി. ഇരുവരും പാര്‍ട്ടി കുടുംബയോഗങ്ങളിലും വാര്‍ഡ്, ബൂത്ത് കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രേമ ജി. പിഷാരടി ഏലൂരില്‍ പര്യടനം നടത്തി. രാവിലെ പാട്ടുപുരക്കല്‍ അമ്പലത്തിന് സമീപത്തുനിന്ന് ആരംഭിച്ച പര്യടനത്തില്‍ മണ്ഡലത്തില്‍ സമഗ്ര വികസനം ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും നടത്താനുദ്ദേശിക്കുന്നതെന്ന് പ്രേമ ജി. പിഷാരടി വോട്ടര്‍മാരോട് പറഞ്ഞു. ഏലൂര്‍ വടക്കുംഭാഗം, കുഴിക്കണ്ടം പ്രദേശങ്ങളിലെ വീടുകളിലും കടകളിലും കയറി വോട്ട് തേടി. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ നിസാര്‍ കളമശ്ശേരി, ഷെമിന്‍ സുലൈമാന്‍, ഭൂസമരസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ മറിയം ബീവി എന്നിവര്‍ക്കൊപ്പം ഏലൂരില്‍ സന്ദര്‍ശനം നടത്തിയ സ്ഥാനാര്‍ഥി ഉച്ചക്കുശേഷം മണ്ഡലത്തിലെ കുഞ്ഞുണ്ണിക്കരയില്‍ പര്യടനം പൂര്‍ത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story