Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടവനക്കാട് മേഖലയില്‍ ...

എടവനക്കാട് മേഖലയില്‍ ടെലിഫോണുകള്‍ നിശ്ചലം

text_fields
bookmark_border
വൈപ്പിന്‍: കെ.എസ്.ഇ.ബി അധികൃതര്‍ പവര്‍ കേബ്ള്‍ സ്ഥാപിക്കാന്‍ കുഴിയെടുത്തപ്പോള്‍ ബി.എസ്.എന്‍.എല്‍ കേബ്ളുകള്‍ പൊട്ടി എടവനക്കാട് ടെലിഫോണ്‍ എക്സ്ചേഞ്ച് പരിധിയിലെ ഒട്ടേറെ ടെലിഫോണുകള്‍ നിശ്ചലമായി. കെ.എസ്.ഇ.ബി എടവനക്കാട് മേഖലയില്‍ പവര്‍ കേബ്ളിടാന്‍ കുഴിയെടുത്തതാണ് പ്രശ്നമായത്. ബി.എസ്.എന്‍.എല്‍ അധികൃതരുമായി ആലോചിക്കാതെയും ഇവര്‍ക്ക് അറിയിപ്പ് നല്‍കാതെയും കുഴിയെടുത്തപ്പോള്‍ ഇതിലൂടെ പോയിട്ടുള്ള ടെലിഫോണ്‍ കേബ്ളുകള്‍ പലയിടത്തും വെട്ടിമുറിക്കപ്പെട്ടു. എടവനക്കാട് കിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ ഫോണുകള്‍ നിശ്ചലമായിരിക്കുന്നത്. പവര്‍ കേബ്ള്‍ ഇട്ട ശേഷം കെ.എസ്.ഇ.ബി അധികൃതര്‍ കോണ്‍ക്രീറ്റ് സ്ളാബ് ഇട്ട് കുഴി മൂടും. ഇതിനാല്‍ പൊട്ടിയ ലൈനുകളിലെ അറ്റകുറ്റപ്പണിക്കും ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്. ഇടറോഡുകള്‍ വെട്ടിമുറിച്ചുള്ള കേബ്ള്‍ സ്ഥാപിക്കല്‍ ഇപ്പോഴും നടക്കുകയാണ്. സാധാരണ ഇത്തരം പണി നടക്കുമ്പോള്‍ കെ.എസ്.ഇ.ബി അധികൃതരും കരാറുകാരും തങ്ങളെ വിവരം മുന്‍കൂട്ടി അറിയിക്കാറുണ്ടെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story