Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2016 12:49 PM GMT Updated On
date_range 16 April 2016 12:49 PM GMTകോതമംഗലത്ത് ഇടത് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്
text_fieldsbookmark_border
കോതമംഗലം: ഇടത് സ്ഥാനാര്‍ഥി ആന്റണി ജോണിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ട ലോക്കല്‍ കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. വിഷു ദിനത്തില്‍ വാരപ്പെട്ടി പഞ്ചായത്തിലെ വാര്‍ഡുകളില്‍ ഗൃഹ സന്ദര്‍ശനം നടത്തിയശേഷം വൈകീട്ട് ശബരിമല മുന്‍ മേല്‍ശാന്തി പി.എന്‍. നാരായണന് നമ്പൂതിരിയുടെ വീട്ടിലത്തെി അനുഗ്രഹം തേടി. കോട്ടപ്പടി, നെല്ലിക്കുഴി നോര്‍ത്, സൗത്, തൃക്കാരിയൂര്‍ ലോക്കല്‍ സമ്മേളനങ്ങളാണ് വെള്ളിയാഴ്ച ചേര്‍ന്നത്. പി.എന്‍. ബാലകൃഷ്ണന്, ഗോപി കോട്ടമുറിക്കല്‍, പി.ആര്. മുരളീധരന്, ഇ.കെ. ശിവന് എന്നിവര്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എ. മണി, സി.എസ്. നാരായണന് നായര്‍, കെ.കെ. ശിവന്, എം.എസ്. ജോര്‍ജ്, എസ്. സതീഷ്, റഷീദ സലീം ,എം.ജി. പ്രസാദ്, കെ.ബി. മുഹമ്മദ്, എ.ആര്. വിനയന്, പി.കെ. രാജേഷ്, ആര്. അനില്‍ കുമാര്‍, എ.കെ. സോമരാജന് തുടങ്ങിയവര്‍ വിവിധ കണ്‍വെന്‍ഷനുകളില്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story