Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2016 9:32 AM GMT Updated On
date_range 2016-04-13T15:02:42+05:30കിലോമീറ്ററുകള്‍ താണ്ടി നഗ്നപാദരായി സന്യാസിമാര്‍ കൊച്ചിയില്‍
text_fieldsമട്ടാഞ്ചേരി: രണ്ടായിരം കിലോമീറ്ററോളം നഗ്നപാദരായി സഞ്ചരിച്ച് സമാധാനദൂതുമായി മൂന്നംഗ ജൈനസന്യാസിമാര്‍ കൊച്ചിയിലത്തെി. മധ്യപ്രദേശിലെ രത്ത്ലമില്‍നിന്നാണ് സന്യാസിനിമാരായ സൗമ്യ പ്രഭശ്രീജി (55), ദശ്രനശ്രീ (50), അക്ഷയ ദര്‍ശന (33) എന്നിവര്‍ കൊച്ചിയിലെ ജൈനക്ഷേത്രത്തിലത്തെിയത്. ഓരോ ദിവസവും നിശ്ചിതദൂരം സഞ്ചരിച്ച് ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലുമായി താമസിച്ചാണ് സന്യാസിമാരുടെ യാത്ര. ചൂടുവെള്ളവും ലഘു ഭക്ഷണവുമാണ് ഇവര്‍ കഴിക്കുന്നത്. സൂര്യന്‍ അസ്തമിച്ചാല്‍ പിന്നെ വെള്ളം പോലും കഴിക്കില്ല. ലോകസമാധാനമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് സൗമ്യപ്രഭ ശ്രീജി ‘മാധ്യമ’ത്തോട് പറഞ്ഞു. സമാധാനമെന്ന വാക്ക് ലോകത്തിന് നഷ്ടപ്പെടുന്ന കാഴ്ച ദു$ഖകരമാണെന്നും ഇവര്‍ പറഞ്ഞു. പൂര്‍ണകുംഭം നല്‍കിയാണ് മൂവരെയും ജൈനസമുദായാംഗങ്ങള്‍ സ്വീകരിച്ചത്. കപ്പലണ്ടിമുക്കില്‍നിന്ന് സ്വീകരിച്ച് ഘോഷയാത്രയോടെയാണ് ജൈനക്ഷേത്രത്തിലേക്ക് ആനയിച്ചത്. ഭരത് ഖോന, കിഷോര്‍ ശ്യാംജി, ധന്‍മേശ് നാഗ്ഡ, സുരേഷ് ഭായ്ഷാ, നിതിന്‍ ജാവേരി എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. മേയ് മാസം 12വരെ സന്യാസിമാര്‍ കൊച്ചിയില്‍ തങ്ങും.
Next Story