Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2016 9:32 AM GMT Updated On
date_range 2016-04-13T15:02:42+05:30ഇന്ത്യയില്‍ തൊഴില്‍ ലഭ്യതനിരക്ക് കുറയുന്നു –ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ
text_fieldsകൊച്ചി: ഇതര വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ തൊഴില്‍ ലഭ്യതനിരക്ക് കുറയുകയാണെന്ന് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേശന്‍ നായര്‍. ഒട്ടനവധി തൊഴിലവസരങ്ങള്‍ ഉണ്ടെങ്കിലും തൊഴിലിന് അനുയോജ്യരായവരുടെ സംഖ്യ പരിമിതമാണ്. കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന്‍െറ പ്രോ അക്കാദമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ തൊഴില്‍ ലഭ്യതനിരക്ക് അമേരിക്കയില്‍ 62 ശതമാനവും ചൈനയില്‍ 73ഉം ഇന്ത്യയില്‍ 39 ശതമാനവുമാണ്. കൂടുതല്‍ ഫിനിഷിങ് സ്കൂളുകളാണ് കാലഘട്ടത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പഠനവും തൊഴിലും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാകാന്‍ ഫിനിഷിങ് സ്കൂളുകള്‍ക്ക് കഴിയും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുള്ളില്‍ വ്യവസായികരംഗത്തുണ്ടായ സാങ്കേതികവളര്‍ച്ച വ്യവസായ മാനേജ്മെന്‍റ് മേഖലയില്‍ വലിയ തൊഴില്‍ സാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലേക്ക് 2020ല്‍ അഞ്ചുലക്ഷം ഐ.ടി പ്രഫഷനലുകളെ ആവശ്യമായി വരും. നിലവാരത്തകര്‍ച്ചമൂലം ആവശ്യത്തിന് വിദഗ്ധരെ ലഭ്യമാക്കാനാകുമെന്ന് ഉറപ്പില്ളെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടര്‍ പബ്ളിക് റിലേഷന്‍സ് ആന്‍ഡ് പബ്ളിക് ഇന്‍സ്പെക്ഷന്‍ എം.എസ്. ജയ പ്രോ അക്കാദമിയുടെ ലോഗോ അനാവരണം ചെയ്തു. ഇതര സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി അധിക വൈദഗ്ധ്യം നല്‍കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തുവരുകയാണെന്ന് അവര്‍ പറഞ്ഞു. ഫാ. ജയ്സണ്‍ പോള്‍, ഫാ. ജോസ് അലക്സ്, സാബു ശ്രീധരന്‍, ഡോ. എ. ഉണ്ണികൃഷ്ണന്‍, മുനീസ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
Next Story