Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2016 9:10 AM GMT Updated On
date_range 2016-04-07T14:40:48+05:30പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു
text_fieldsആറാട്ടുപുഴ: വീടിന്‍െറ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ കത്തിനശിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കളരിപ്പറമ്പില്‍ മുഹമ്മദ് കുഞ്ഞിന്‍െറ വീടിന്‍െറ പോര്‍ച്ചിലുണ്ടായിരുന്ന അയല്‍വാസിയായ വികലാംഗന്‍േറതടക്കമുള്ള രണ്ട് സ്കൂട്ടറുകളാണ് കത്തി നശിച്ചത്. വീടിനും സാരമായ നാശമുണ്ടായി. ചൊവ്വാഴ്ച അര്‍ധരാത്രിക്കുശേഷമാണ് സംഭവം. പൊട്ടിത്തെറി ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുമ്പോഴാണ് വെളിയില്‍ തീഗോളം കാണുന്നത്. മുഹമ്മദ് കുഞ്ഞിനെ കൂടാതെ ഭാര്യ ജമീല, മക്കളായ ഐഷ മുഹമ്മദ്, ആമിന മുഹമ്മദ്, അമീര്‍ കുസ്രു എന്നിവരാണ് വീട്ടിനുള്ളില്‍ ഉണ്ടായിരുന്നത്. ഇവര്‍ ഭയന്ന് നിലവിളിച്ച് പിന്നിലെ വാതിലിലൂടെ പുറത്തേക്ക് ഓടി. ഇവരുടെ നിലവിളികേട്ട് അയല്‍വാസികളും സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും എത്തി അരമണിക്കൂറിലേറേ പരിശ്രമിച്ചാണ് തീകെടുത്തിയത്. ആളിപ്പടര്‍ന്ന തീ അണക്കാന്‍ ഏറെ പാടുപെട്ടു. ജനല്‍ കത്തി കര്‍ട്ടനിലേക്ക് പടര്‍ന്നെങ്കിലും സംഭവസ്ഥലത്തത്തെിയവരുടെ സമയോചിതമായ ഇടപെടല്‍മൂലം കൂടുതല്‍ അപകടം ഒഴിവായി. പട്രോളിങ്ങില്‍ ആയിരുന്ന തൃക്കുന്നപ്പുഴ പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും തീ അണഞ്ഞിരുന്നു. ഐഷ മുഹമ്മദിന്‍െറ രണ്ടുവര്‍ഷം പഴക്കമുള്ള പ്ളഷര്‍ സ്കൂട്ടറും അയല്‍വാസിയും വികലാംഗനുമായ തൈപ്പറമ്പില്‍ നവാസിന്‍െറ ഇരുവശങ്ങളിലും ചക്രം ഘടിപ്പിച്ച യമഹാ സ്കൂട്ടറും തീപിടിത്തത്തില്‍ പൂര്‍ണമായി കത്തിയമര്‍ന്നു. വീട്ടിലേക്ക് വണ്ടി കയറാനുള്ള വഴി സൗകര്യം ഇല്ലാത്തതിനാല്‍ മുഹമ്മദ് കുഞ്ഞിന്‍െറ വീട്ടിലാണ് നവാസ് സ്ഥിരമായി സ്കൂട്ടര്‍ സൂക്ഷിക്കുന്നത്. ഹരിപ്പാട് ബ്ളോക് പഞ്ചായത്തില്‍നിന്ന് ഒരു വര്‍ഷം മുമ്പ് ലഭിച്ച സ്കൂട്ടറാണിത്. പ്ളഷര്‍ സ്കൂട്ടറിന്‍െറ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച നിലയിലാണ്. കടുത്ത ചൂടേറ്റതുമൂലം വീടിന്‍െറ മേല്‍ക്കൂരക്കും ചുമരിനും വിള്ളല്‍ വീണിട്ടുണ്ട്. ഇലക്ട്രിക് സംവിധാനങ്ങള്‍ നശിച്ചു. വീടിന് വെളിയിലും അകത്തും ചുമരുകളും മേല്‍ക്കൂരകളും പുകകൊണ്ട് കറുത്ത നിലയിലാണുള്ളത്. പൊലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തത്തെി തെളിവെടുത്തു. മുഹമ്മദ് കുഞ്ഞിന്‍െറ മൊഴിയുടെ അടിസ്ഥാനത്തില്‍ ചിലരെ പൊലീസ് ചോദ്യംചെയ്തു. പ്രതികളെന്ന് സംശയിക്കുന്ന 15 പേരുടെ പേരുകള്‍ ഇദ്ദേഹം പൊലീസിന് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും തൃക്കുന്നപ്പുഴ എസ്.ഐ നിസാമുദ്ദീന്‍ പറഞ്ഞു.
Next Story