Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2016 10:49 AM GMT Updated On
date_range 2016-04-06T16:19:28+05:30സുഹൃത്തുക്കളുടെ മരണം: കണ്ണീര്‍ക്കയത്തില്‍ സഹപാഠികള്‍
text_fieldsമൂവാറ്റുപുഴ: ഈമാസം 30ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങാനിരുന്ന സുഹൃത്തുക്കളുടെ മരണം സഹപാഠികളെ ദു$ഖത്തിലാക്കി. മൂവാറ്റുപുഴ മണ്ണത്തൂര്‍ കൊച്ചിന്‍ കോളജിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ എറണാകുളം നായരമ്പലം വെളിയത്ത് ഋഷി സന്തോഷ് (24), പറവൂര്‍ കൈതാരം കരിവേലിപറമ്പ് കണിയാടി വീട്ടില്‍ ഷിജിന്‍ കുമാര്‍ (24) എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെ മൂവാറ്റുപുഴയാറ്റിലെ പാറക്കടവില്‍ മുങ്ങി മരിച്ചത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി അഖില്‍ ഫൈസല്‍ രക്ഷപ്പെട്ടു. മൃതദേഹം സൂക്ഷിച്ചിരുന്ന മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കായിരുന്നു. വന്നവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സഹപാഠികള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ജോസഫ് വാഴക്കന്‍ എം.എല്‍.എ, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാം, മാറാടി പഞ്ചായത്ത് പ്രസിഡന്‍റ് ലത ശിവന്‍, സി.പി.എം നേതാവ് പി.എം. ഇസ്മായില്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ ആശുപത്രിയിലത്തെി. കോളജില്‍ സമരമായതിനാല്‍ ഉച്ചകഴിഞ്ഞ് മൂവര്‍ സംഘം കടവിലത്തെുകയായിരുന്നു. ഷിജിന്‍ കുമാര്‍ കടവില്‍നിന്ന് കാല്‍ വഴുതി കയത്തില്‍പെടുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ ഋഷി സന്തോഷും അപകടത്തില്‍പെട്ടതോടെ അഖില്‍ ഫൈസല്‍ ബഹളം വെച്ചു. ഓടി യത്തെിയ നാട്ടുകാരും വിവരമറിഞ്ഞത്തെിയ ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെടുക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. കടവിന് സമീപത്തെ കവലയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ച് പഠിച്ചുവന്നിരുന്നത്. മിക്കദിവസവും സംഘം ഇവിടെ കുളിക്കാനത്തെുമായിരുന്നു. പാറക്കൂട്ടങ്ങളും കയങ്ങളും നിറഞ്ഞ കടവ് അപകട മേഖലയാണ്. സംഭവസമയത്ത് ആരും ഉണ്ടായിരുന്നില്ല. കായനാട് ചെക് ഡാമിന് മുകളിലായാണ് കടവ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കടവില്‍ ഏതുസമയത്തും ഏറെ വെള്ളവുമുണ്ട്. പരിചിത സ്ഥലമായിരുന്നിട്ടും വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടത് എങ്ങനെയെന്നത് അജ്ഞാതമാണ്.
Next Story