Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right15 വര്‍ഷമായിട്ടും...

15 വര്‍ഷമായിട്ടും അങ്കണവാടി പ്രവര്‍ത്തനം സൗകര്യമില്ലാത്ത വാടകക്കെട്ടിടത്തില്‍

text_fields
bookmark_border
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്ത് 16ാം വാര്‍ഡ് ഐമുറി പടിക്കലപ്പാറയിലെ അങ്കണവാടി പ്രവര്‍ത്തിക്കുന്നത് 15 വര്‍ഷത്തോളമായി വാടകക്കെട്ടിടത്തില്‍. 30 കുട്ടികള്‍ പഠിക്കുന്ന ഇവിടെ വൈദ്യുതിയും വെള്ളവും ഇല്ല. ഇതുമൂലം രക്ഷിതാക്കള്‍ കുട്ടികളെ പറഞ്ഞയക്കാന്‍ മടിക്കുകയാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ വേനലില്‍ കുട്ടികള്‍ വിയര്‍ത്തൊലിക്കുകയാണ്. ഉള്ളിലെ ചൂട് കാരണം രാവിലെ 11 മുതല്‍ വൈകുന്നേരം വരെ കുട്ടികളെ കെട്ടിടത്തിനുപുറത്ത് ഇരുത്തേണ്ട അവസ്ഥയാണ്. 1500 രൂപയാണ് കെട്ടിടവാടക. ഇതില്‍ 200 രൂപ പഞ്ചായത്തും 500 രൂപ എ.ഡി.എസും നല്‍കും. ബാക്കി തുക കുട്ടികളില്‍നിന്ന് പിരിക്കുകയാണ് ചെയ്യുന്നത്. പടിക്കലപ്പാറ, റാങ്ങിയത്തുചിറ എന്നിവിടങ്ങളില്‍ അനുയോജ്യമായ സര്‍ക്കാര്‍ പുറമ്പോക്കുഭൂമിയുണ്ട്. ഇതില്‍ കെട്ടിടം നിര്‍മിച്ച് അങ്കണവാടി മാറ്റണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story