Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയാത്രക്കാരുടെ...

യാത്രക്കാരുടെ ബാഹുല്യം; ജങ്കാര്‍ സര്‍വിസ് സുരക്ഷാഭീഷണിയില്‍

text_fields
bookmark_border
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ഫെറിയില്‍ പുതുതായി ഇറക്കിയ ബോട്ട് സര്‍വിസ് മുടങ്ങുന്നത് പതിവായതോടെ ജങ്കാറില്‍ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ഫെറി സര്‍വിസ് മുടങ്ങുന്നുണ്ട്. ഫെറി സര്‍വിസ് പ്രതീക്ഷിച്ച് ജെട്ടിയിലത്തെുന്നവര്‍ കൂട്ടത്തോടെ ജങ്കാറില്‍ കയറുന്നത് സുരക്ഷാഭീഷണിയുയര്‍ത്തുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ജങ്കാറില്‍ കൂടുതല്‍ യാത്രക്കാര്‍ കയറുന്നത് തടയാന്‍ ശ്രമിക്കുമ്പോള്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷവും പതിവായി. യാത്രക്കാരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജങ്കാര്‍ കരാറുകാര്‍ പൊലീസിന് കത്ത് നല്‍കിയെങ്കിലും യാത്രക്കാരെ നിയന്ത്രിക്കാന്‍ കഴിയില്ളെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറിയതായാണ് ആക്ഷേപം. ജങ്കാറില്‍ ഒരേ സമയം 80 പേരെ മാത്രമേ കയറ്റാന്‍ പറ്റുകയുള്ളൂ. ഇപ്പോള്‍ 200 പേര്‍ കയറുന്ന സ്ഥിതിയാണ്. ഇത് സുരക്ഷിതത്വത്തിന് തടസ്സമാകുമെന്നാണ് കരുതുന്നത്. ഇതിനിടെ ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തിന് ശേഷം ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഫോര്‍ട്ട്കൊച്ചി ടൂറിസ്റ്റ് ജെട്ടിയില്‍ അടുക്കുന്നത് വിലക്കിയിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും ഇവിടെ വള്ളങ്ങള്‍ അടുപ്പിച്ചുതുടങ്ങി. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ച് പൊലീസിന് കത്ത് നല്‍കിയെങ്കിലും നടപടിയില്ളെന്നും പരാതിയുണ്ട്. ഫോര്‍ട്ട്കൊച്ചി വൈപ്പിന്‍ ഫെറിയില്‍ ഓടുന്ന ബോട്ടിന്‍െറ യന്ത്രം തകരാറായതിനെ തുടര്‍ന്ന് ഇന്നലെയും സര്‍വിസ് നിലച്ചു. ഇന്നും സര്‍വിസ് പുനരാരംഭിക്കാന്‍ സാധ്യതയില്ളെന്നാണ് അറിയുന്നത്.
Show Full Article
TAGS:
Next Story