Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sep 2015 9:32 AM GMT Updated On
date_range 2015-09-30T15:02:01+05:30കോതമംഗലം സെന്‍റ് ജോര്‍ജിന് കിരീടം
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിച്ച 59ാമത് ജില്ലാ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിന് കിരീടം. അണ്ടര്‍ 14, 18 ആണ്‍, പെണ്‍ വിഭാഗത്തിലും അണ്ടര്‍ 20വനിതാ വിഭാഗത്തിലും കൃത്യമായ മേല്‍ക്കൈ നേടിയ സെന്‍റ് ജോര്‍ജ് 283 പോയന്‍േറാടെയാണ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. 242 പോയന്‍േറാടെ കോതമംഗലം മാര്‍ ബേസില്‍ രണ്ടാം സ്ഥാനം നേടി. അണ്ടര്‍ 16 ആണ്‍, പെണ്‍ വിഭാഗത്തില്‍ മാത്രമാണ് മാര്‍ ബേസിലിന് മികച്ച നേട്ടം കൊയ്യാനായത്. തുറവൂര്‍ എം.എ.എച്ച്.എസിനാണ് മൂന്നാം സ്ഥാനം. രണ്ടുദിവസമായി നടന്ന മീറ്റില്‍ 23 റെക്കോഡും പിറന്നു. ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനത്തത്തെിയവരും നേടിയ പോയന്‍റും: ആണ്‍കുട്ടികള്‍ -അണ്ടര്‍ 14: സെന്‍റ് ജോര്‍ജ് (25), ചെറായി എസ്.എം.എച്ച്.എസ് (13), മാര്‍ ബേസില്‍ (അഞ്ച്). അണ്ടര്‍ 16: മാര്‍ ബേസില്‍ (48), സെന്‍റ് ജോര്‍ജ് (38), തുറവൂര്‍ എം.എ.എച്ച്.എസ് (10). അണ്ടര്‍ 18 യൂത്ത്: സെന്‍റ് ജോര്‍ജ് (53), മാതിരപ്പിള്ളി വി.എച്ച്.എസ്.എസ് (21), മാര്‍ ബേസില്‍ (18). അണ്ടര്‍ 20 പുരുഷന്‍: കോതമംഗലം എം.എ കോളജ് (32), സെന്‍റ് ജോര്‍ജ് (26), എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് (15).പെണ്‍കുട്ടികള്‍ -അണ്ടര്‍ 14: സെന്‍റ് ജോര്‍ജ് (31), എറണാകുളം മേഴ്സി കുട്ടന്‍ അക്കാദമി (15), മാര്‍ ബേസില്‍ (ഒമ്പത്). അണ്ടര്‍ 16: മാര്‍ ബേസില്‍ (48), സെന്‍റ് ജോര്‍ജ് (38), തുറവൂര്‍ എം.എ.എച്ച്.എസ് (10). അണ്ടര്‍ 18 യൂത്ത്: സെന്‍റ് ജോര്‍ജ് (53), മാതിരപ്പിള്ളി എച്ച്.എസ്.എസ് (21), മാര്‍ ബേസില്‍ (18). അണ്ടര്‍ 20 വനിതകള്‍: സെന്‍റ് ജോര്‍ജ് (24), എറണാകുളം സെന്‍റ് തെരേസാസ് (21), എം.എ കോളജ് (19)പുരുഷന്മാര്‍: എം.എ കോളജ് (16), സെന്‍റ് പീറ്റേഴ്സ് എച്ച്.എസ് (അഞ്ച്), എറണാകുളം ഐ.ടി റിക്രിയേഷന്‍ ക്ളബ് (അഞ്ച്). വനിതകള്‍: ആലുവ സെന്‍റ് സേവ്യേഴ്സ് (68), എടത്തല അല്‍ അമീന്‍ (ഒന്ന്), എറണാകുളം സെന്‍റ് തെരേസാസ് (ഒന്ന്). രണ്ടാം ദിനം പിറന്ന മീറ്റ് റെക്കോഡുകള്‍: അണ്ടര്‍ 16 പെണ്‍കുട്ടികള്‍ -100 മീറ്റര്‍ ഹര്‍ഡില്‍സ്: സി.എസ്. മുംതാസ് (സെന്‍റ് ജോര്‍ജ്), 200 മീറ്റര്‍: ജൂഹി ജോസഫ് (മാര്‍ ബേസില്‍). അണ്ടര്‍ 20 ജൂനിയര്‍ വനിത -ഷോട്ട്പുട്ട്: സുജി എസ്. റാണി (എം.എ കോളജ്). അണ്ടര്‍ 16 ആണ്‍കുട്ടികള്‍ -200 മീറ്റര്‍: ടി.വി. അഖില്‍ (നവദര്‍ശന്‍ സ്പോര്‍ട്സ് അക്കാദമി), 800 മീറ്റര്‍: അഭിഷേക് മാത്തന്‍ (മാര്‍ ബേസില്‍), പെന്‍റാത്ലണ്‍: നിതിന്‍ (മാര്‍ ബേസില്‍), മെഡ്ലേ റിലേ: അബിന്‍ ജോസ്, ജോണ്‍ സിറില്‍ ജോസഫ്, അഭിഷേക് മാത്യു, സി.ജെ. ശ്യാംജിത്ത് (മാര്‍ ബേസില്‍). ഷോട്ട്പുട്ട്: അമല്‍ പി. രാഘവ് (മാര്‍ ബേസില്‍), മെഡ്ലേ റിലേ: അമല്‍ പി. രാഘവ്, ഷെറിന്‍ മാത്യു, ശ്രീനാഥ് എം.കെ, അജയ് ജോയ് (മാര്‍ ബേസില്‍). പുരുഷന്മാര്‍ -ഷോട്ട്പുട്ട്: ആകേഷ്കുമാര്‍ വി.കെ (എം.എ കോളജ്), അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 200 മീറ്ററില്‍ മാര്‍ ബേസിലിലെ അലീന ജോയ്, അണ്ടര്‍ 16 ആണ്‍കുട്ടികളുടെ പെന്‍റാത്ലണില്‍ മാര്‍ ബേസിലിലെ സി.ജെ. ശ്യാംജിത്ത്, സേതുനാഥ് സത്യന്‍ എന്നിവര്‍ നിലവിലെ റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തി. അണ്ടര്‍ 20 ജൂനിയര്‍ മെന്‍ 200 മീറ്ററില്‍ എറണാകുളം സെന്‍റ് ആല്‍ബര്‍ട്സിലെ ജോസഫ് ജോയും യൂത്ത് ബോയ്സിന്‍െറ പോള്‍വാള്‍ട്ടില്‍ സെന്‍റ് ജോര്‍ജിന്‍െറ എസ്. അശ്വിനും നിലവിലെ റെക്കോഡിനൊപ്പമത്തെി. ജില്ലയിലെ 29 സ്ഥാപനങ്ങളില്‍നിന്നുള്ള താരങ്ങളാണ് മീറ്റില്‍ പങ്കെടുത്തത്. ഇതേഗ്രൗണ്ടില്‍തന്നെ ജില്ലാ മിനി അത്ലറ്റിക് മീറ്റ് ബുധനാഴ്ച നടക്കും.
Next Story