Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2015 12:50 PM GMT Updated On
date_range 2015-09-28T18:20:06+05:30ആവേശം പകര്‍ന്ന് വഞ്ചിതുഴയല്‍ മത്സരം
text_fieldsഎടവനക്കാട്: കരയില്‍ കൂടിനിന്നവരുടെ ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ കുതിച്ചുപായുന്ന ചെറുവഞ്ചികള്‍. ലക്ഷ്യം മുന്നില്‍ക്കണ്ട് തങ്ങളുടെ വഞ്ചിയെ ഒന്നാമതാക്കാന്‍ ആവേശത്തോടെ തുഴയുന്ന മത്സരാര്‍ഥികള്‍. എടവനക്കാട് അനുഗ്രഹ യുവജനസംഘത്തിന്‍െറ നേതൃത്വത്തില്‍ ‘തീരനിലാവ് 2015’ എന്ന പേരില്‍ നടത്തിയ നാടന്‍ വഞ്ചി വലി മത്സരം പുതുമകള്‍കൊണ്ട് വ്യത്യസ്തമായി. എടവനക്കാട് ചാത്തങ്ങാട് ബീച്ചിലെ ചെറിയ കണ്ണുപ്പിള്ള ചെമ്മീന്‍ കെട്ടില്‍ നടന്ന മത്സരം കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. രണ്ടുപേര്‍ വീതമായിരുന്നു ഒരോ വഞ്ചിയിലും തുഴക്കാരായി ഉണ്ടായിരുന്നത്. ചെമ്മീന്‍ കെട്ടില്‍ പ്രത്യകം തയാറാക്കിയ ട്രാക്കിലൂടെ ഒരേസമയം നാലുവഞ്ചികളാണ് മത്സരത്തില്‍ പങ്കെടുത്തത്.16 ടീമുകള്‍ പങ്കെടുത്ത പ്രാഥമിക മത്സരങ്ങള്‍ക്കുശേഷം സെമി ഫൈനലും പിന്നീട് ഫൈനലും നടന്നു. അയ്യൂബ്, ഷഫീഖ് എന്നിവര്‍ തുഴയെറിഞ്ഞ് ഒന്നാംസ്ഥാനം നേടി. മത്സരങ്ങള്‍ എസ്. ശര്‍മ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അനുഗ്രഹ യുവജനസംഘം പ്രസിഡന്‍റ് കെ.കെ. നിയാസ് അധ്യക്ഷത വഹിച്ചു. എടവനക്കാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി എച്ച്. അബൂബക്കര്‍, കെ.എ. സാജിത്ത്, അനുഗ്രഹ യുവജനസംഘം സെക്രട്ടറി പി.എം. ഷെഫീര്‍ സംസാരിച്ചു. വിജയികള്‍ക്ക് ഞാറക്കല്‍ എസ്.ഐ. രഗീഷ് കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Next Story