Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആയവന ടെക്നിക്കല്‍...

ആയവന ടെക്നിക്കല്‍ ഹൈസ്കൂളിന് സ്ഥലം വാങ്ങാന്‍ തുക അനുവദിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: ആയവന ടെക്നിക്കല്‍ ഹൈസ്കൂളിന് സ്വന്തമായി സ്ഥലം വാങ്ങുന്നതിന് 1,64,40,000 രൂപ അനുവദിച്ചതായി ജോസഫ് വാഴക്കന്‍ എം.എല്‍.എ അറിയിച്ചു. ആയവന പഞ്ചായത്തിലെ ടെക്നിക്കല്‍ ഹൈസ്കൂള്‍ 30 വര്‍ഷമായി വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന് അനുയോജ്യമായ സ്ഥലം ആയവന പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കണ്ടത്തെി ഉടമയുടെ സമ്മതം വാങ്ങിയിരുന്നു. സംസ്ഥാനതല സമിതിയുടെ അനുമതിയോടെ റവന്യൂ വകുപ്പില്‍നിന്ന് ഏറ്റെടുക്കേണ്ട സ്ഥലത്തിന്‍െറ വില നിശ്ചയിച്ച് അംഗീകാരം നേടിയശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പില്‍നിന്നാണ് ഈ തുക അനുവദിച്ചതെന്ന് ജോസഫ് വാഴക്കന്‍ പറഞ്ഞു. സ്വന്തമായി സ്ഥലം വാങ്ങിയശേഷം മാത്രമേ സ്കൂള്‍ കെട്ടിടം പണിയാനുള്ള തുക കണ്ടത്തൊന്‍ കഴിയുകയുള്ളൂവെന്നും സ്ഥലം വാങ്ങാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ സ്ഥലം ഉടമയുമായി കരാറില്‍ ഏര്‍പ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Show Full Article
TAGS:
Next Story