Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2015 5:13 PM IST Updated On
date_range 24 Sept 2015 5:13 PM ISTസാംസ്കാരിക സംഗമം ശ്രദ്ധേയമായി
text_fieldsbookmark_border
തൃപ്പൂണിത്തുറ: മത-വര്‍ഗീയതയുടെയും ഫാഷിസത്തിന്‍െറയും കടന്നാക്രമണത്തിനെതിരെ തൃപ്പൂണിത്തുറയില്‍ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, മഹാത്മാ ഗ്രന്ഥശാല, എറണാകുളം പബ്ളിക് ലൈബ്രറി, പി.ജെ. ആന്‍റണി ഫൗണ്ടേഷന്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ലായം കൂത്തമ്പലത്തിലാണ് പരിപാടികള്‍ അരങ്ങേറിയത്. ബുധനാഴ്ച രാവിലെ ഒമ്പതിന് ആര്‍.എല്‍.വി മഹേഷ്കുമാറും സംഘവും അവതരിപ്പിച്ച കേളിയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് നടന്ന ചിത്രകലാ സംഗമം കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. 30ഓളം ചിത്രകാരന്മാര്‍ പങ്കെടുത്തു. സാംസ്കാരിക രാഷ്ട്രീയത്തിന്‍െറ സമകാലീന പ്രസക്തിയെക്കുറിച്ച് നടന്ന സംവാദ സദസ്സ് ഡോ. ടി.പി. മധു ഉദ്ഘാടനം ചെയ്തു. ഡോ. സുനില്‍ പി. ഇളയിടം, ഡോ. മ്യൂസ് മേരി എന്നിവര്‍ പങ്കെടുത്തു. കവിയരങ്ങ് കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. രാവുണ്ണി, എസ്. രമേശന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ജയകുമാര്‍, പൂയപ്പിള്ളി തങ്കപ്പന്‍, ബാബു രാജ്, ശ്രീദേവി കെ. ലാല്‍, കടുങ്ങല്ലൂര്‍ നാരായണന്‍, കുസുംഷ ലാല്‍, അജീഷ് ഭാസ്കര്‍, പ്രസഫുല്ലന്‍ തൃപ്പൂണിത്തുറ, കുമാര്‍ കെ. കുടവൂര്‍, ബാലന്‍ ഏലൂക്കര എന്നിവര്‍ കവിതകള്‍ വായിച്ചു. സാംസ്കാരിക സ്ഥാപനങ്ങളില്‍ ഇപ്പോ സംഭവിക്കുന്നതിനെക്കുറിച്ച് സേതു, ഡോ. കല്യാണ്‍കുമാര്‍, ചക്രവര്‍ത്തി, ഡോ. ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. കൊല്‍ക്കത്ത സ്വദേശികളായ മധുസൂദനന്‍ ബൗള്‍, ജയന്തി ബൗള്‍ എന്നിവര്‍ ബൗള്‍ സംഗീത പരിപാടി നടത്തി. സമാപനത്തിന്‍െറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഡോ. കെ.എസ്. ഭഗവാന്‍ ഉദ്ഘാടനംചെയ്തു. പ്രഫ. എം.കെ. സാനു, മുന്‍ എം.എല്‍.എ ശ്രീറാം റെഡി, എന്‍. എസ്. മാധവന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഉമ്പായി, അശോകന്‍ ചരുവില്‍, തൃപ്പൂണിത്തുറ കൃഷ്ണദാസ്, കമല്‍, രഞ്ജിത്, രണ്‍ജി പണിക്കര്‍, അമല്‍ നീരദ്, ഡോ. അജയ് ശേഖര്‍, അന്‍വര്‍ റഷീദ്, ആഷിഖ് അബു, ഡോ. സുജ സൂസണ്‍ ജോര്‍ജ്, ബിജിപാല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story