Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2015 12:20 PM GMT Updated On
date_range 2015-09-22T17:50:58+05:30ശസ്ത്രക്രിയക്ക് പണമില്ലാതെ ഗൃഹനാഥന്‍ ദുരിതത്തില്‍
text_fieldsമരട്: അടിയന്തര ശസ്ത്രക്രിയക്ക് തുക കണ്ടത്തൊന്‍ കഴിയാതെ ഗൃഹനാഥന്‍ ദുരിതത്തില്‍. ഹൃദ്രോഗിയായ മരട് വി.പി റോഡില്‍ കാവളംതറ സാജു വര്‍ഗീസാണ് (42) സഹായം തേടുന്നത്. ഹൃദയത്തിന്‍െറ വാല്‍വ് ചുരുങ്ങുന്നതാണ് അസുഖം. വാര്‍ക്ക പണിക്കാരനായ സാജുവിന്‍െറ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ജോലിക്കിടെ കുഴഞ്ഞുവീണപ്പോള്‍ നടത്തിയ പരിശോധനയിലാണ് അസുഖം കണ്ടത്തെിയത്. ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. സാജു കിടപ്പായതോടെ രോഗികളായ മാതാപിതാക്കളും ഭാര്യയും അഞ്ചര വയസ്സുള്ള മകനുമടങ്ങുന്ന കുടുംബം ഏറെ ബുദ്ധിമുട്ടിലാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണിപ്പോള്‍ ചികിത്സയും ചെലവുകളും നടത്തുന്നത്. അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തി വാല്‍വിന്‍െറ തകരാര്‍ പരിഹരിക്കണമെന്നും വൈകുന്തോറും രോഗി തളര്‍ന്നുപോകാനുള്ള സാധ്യത വര്‍ധിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നാലു ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാജുവിന്‍െറ ചികിത്സക്കായി മരട് നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനും ഡിവിഷന്‍ കൗണ്‍സിലറുമായ ജിന്‍സണ്‍ പീറ്റര്‍ ചെയര്‍മാനും മരട് ഫാ. ജോര്‍ജ് വാകയില്‍ റോഡ് റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ചാര്‍ളി മൂഴാപ്പിള്ളി കണ്‍വീനറും കെ.ആര്‍. ബെക്സണ്‍ ട്രഷററുമായി ‘സാജു വര്‍ഗീസ് സഹായ നിധി’ പ്രവര്‍ത്തനം തുടങ്ങി. കനറ ബാങ്ക് മരട് ശാഖയില്‍ ജോയന്‍റ് അക്കൗണ്ടും തുറന്നു. നമ്പര്‍ 4664101000852. IFSC CNRB0004664. സാജുവിന്‍െറ ഫോണ്‍ 9746221709.
Next Story