Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറെയില്‍വേ സ്റ്റേഷനും...

റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കി

text_fields
bookmark_border
ആലുവ: എന്‍.എസ്.എസ് വളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനും പരിസരവും വൃത്തിയാക്കി. എടത്തല കെ.എം.ഇ.എ എന്‍ജിനീയറിങ് കോളജിലെ നൂറ്റമ്പതോളം വരുന്ന വിദ്യാര്‍ഥികളാണ് സേവന പ്രവര്‍ത്തനം നടത്തിയത്. ഏറെ പണിപ്പെട്ടാണ് കാടുപിടിച്ചു കിടന്നിരുന്ന പ്രദേശങ്ങള്‍ വിദ്യാര്‍ഥികള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്. ഇവരുടെ സേവന പ്രവര്‍ത്തനങ്ങളിലൂടെ ഈ പ്രദേശം സുരക്ഷിതമാക്കാനായി. കെ.എം.ഇ.എ സോഷ്യല്‍ ഒൗട്ട്റീച്ചിന്‍െറ ഭാഗമായാണ് പരിപാടി നടന്നത്. ആലുവ റെയില്‍വേ സ്റ്റേഷന്‍ സൂപ്രണ്ട് സി. ബാലകൃഷ്ണന്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു. അധ്യാപകരായ എന്‍.എ. അഭിജിത്ത്, കെ.എച്ച്. നാസര്‍, അഖില്‍ ആര്‍. നായര്‍, പി.കെ. ഷിഹാബുദ്ദീന്‍, യു. സാബിത്ത്, എന്‍.ബി. മുഹമ്മദ്, കെ.കെ. അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:
Next Story