Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2015 12:24 PM GMT Updated On
date_range 2015-09-22T17:54:19+05:30പാറ പൊട്ടിക്കാന്‍ നീക്കം; കുടിവെള്ളടാങ്കിനും നീര്പ്പാലത്തിനും ഭീഷണി
text_fieldsമൂവാറ്റുപുഴ: കുടിവെള്ളടാങ്കിനും കനാല്‍ അക്വഡക്ടിനും ഭീഷണിയുയര്‍ത്തി പാറ പൊട്ടിക്കാന്‍ നീക്കം. ആയവന പഞ്ചായത്ത് ഏഴാം വാര്‍ഡില്‍പ്പെട്ട തലയിണപാറയുടെ ഒരു ഭാഗമാണ് അനധികൃതമായി പൊട്ടിക്കാന്‍ നീക്കം നടക്കുന്നത്. വലിയപാറ, തലയിണപാറ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളവിതരണം നടത്തുന്ന അമ്പതിനായിരം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണി സ്ഥിതിചെയ്യുന്ന മലയുടെ ഭാഗമാണ് പൊട്ടിക്കാനൊരുങ്ങുന്നത്. കാവക്കാട് ചാല് എം.ഐ.യു.പി അക്വഡക്ടും ഇതിനോടുചേര്ന്നാണുള്ളത്. പാറ ഖനനം ആരംഭിച്ചാല്‍ അക്വഡക്ടിന് കേടു സംഭവിക്കുമെന്ന് സമീപവാസികള്‍ പറയുന്നു. കല്ലൂര്‍ക്കാട്, പോത്താനിക്കാട്, അടിവാട്, ഇഞ്ചൂര്‍, മേഖലകളിലേക്ക് ജലസേചനം നടത്തുന്ന കനാലിന്‍െറ ഭാഗമാണിത്. കഴിഞ്ഞദിവസം എത്തിയവര്‍ പാറ തെളിക്കാന്‍ നടപടി ആരംഭിച്ചു. തലയിണപാറ തുടങ്ങുന്ന ഭാഗത്താണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതോടെ സമീപവാസികള്‍ ഭീതിയിലാണ്. ഭരണകക്ഷി നേതാക്കളുടെ ഒത്താശയോടെ ഇതിനുസമീപത്തെ സര്‍ക്കാര്‍ തരിശുഭൂമികൂടി ഉള്പ്പെടുത്തിയാണത്രേ ഖനനം നടത്താന്‍ പോകുന്നതെന്ന പരാതിയും നാട്ടുകാര്‍ ഉന്നയിച്ചു. വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും കാരണമാകും. നിരവധി കുടുംബങ്ങള്‍ക്കും ജലസംഭരണിക്കും ഭീഷണിയുയര്‍ത്തുന്ന ഖനനത്തിന് അനുമതി നല്‍കരുതെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തത്തെി.
Next Story