Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിരോധിത പുകയില...

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍

text_fields
bookmark_border
ആലുവ: ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കൊണ്ടുവന്ന രണ്ടുപേര്‍ പിടിയില്‍. തീവണ്ടി മാര്‍ഗം പുകയില ഉല്‍പന്നങ്ങള്‍ കൊണ്ടുവന്ന ഒഡിഷ സ്വദേശികളായ പ്രശാന്ത് ലിമ (19), കിരണ്‍ (19) എന്നിവരെയാണ് എറണാകുളം റെയില്‍വേ പൊലീസ് ആലുവ സ്റ്റേഷനില്‍വെച്ച് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് 35.05 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും കണ്ടെടുത്തു. തിരുവനന്തപുരം റെയില്‍വേ പൊലീസ് സൂപ്രണ്ട് വി.സി. മോഹനന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ആലുവ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കിയത്. ഡെപ്യൂട്ടി സൂപ്രണ്ട് എന്‍. രാജേഷിന്‍െറ നിര്‍ദേശത്തത്തെുടര്‍ന്ന് സി.ഐ വി. റോയിയുടെ നേതൃത്വത്തില്‍ എസ്.ഐ രഘു, സി.പി.ഒമാരായ പ്രവീണ്‍കുമാര്‍, വിശാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം എറണാകുളം, ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നായി 34 കിലോ കഞ്ചാവ് റെയില്‍വേ പൊലീസ് പിടികൂടി കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
Show Full Article
TAGS:
Next Story