Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2015 10:04 AM GMT Updated On
date_range 2015-09-18T15:34:41+05:30ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തം: നഗരസഭ സഹായധനം കൈമാറി
text_fieldsമട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഗരസഭയുടെ ധനസഹായം മേയര്‍ ടോണി ചമ്മണി കൈമാറി. ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളില്‍ എത്തിയാണ് ധനസഹായം വിതരണം ചെയ്തത്. അവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ആറുപേരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം വീതമാണ് വിതരണം ചെയ്തത്. മേയറും ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എയും വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ആദ്യമത്തെിയത് മട്ടാഞ്ചേരി മഹാജന വാടിയിലെ സുധീറിന്‍െറ വീട്ടിലായിരുന്നു. സുധീറിന്‍െറ മാതാവ്, ഭാര്യ, മകന്‍ എന്നിവരെ ആശ്വസിപ്പിച്ചശേഷം ചെക് നല്‍കി. പിന്നീട്, ബോട്ട് ദുരന്തത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേ മരിച്ച ബീവിയുടെ വീട്ടിലത്തെി ധനസഹായം നല്‍കി. ഫോര്‍ട്ട്കൊച്ചി അമരാവതിയിലെ ജോസഫ്, വോള്‍ഗ, ഫോര്‍ട്ട്കൊച്ചി വെളിയിലെ വിജയന്‍ എന്നിവരുടെ വീടുകളിലത്തെിയും ബന്ധുക്കള്‍ക്ക് ചെക് നല്‍കി. ബന്ധുക്കളെ തെളിയിക്കുന്ന അവകാശ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന മുറക്ക് മരിച്ച മറ്റുള്ളവരുടെയും കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് മേയര്‍ പറഞ്ഞു. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ജെ. സോഹന്‍, ടി.കെ. അഷ്റഫ്, ആര്‍. ത്യാഗരാജന്‍, സൗമിനി ജയിന്‍, എസി ജോസഫ്, രത്നമ്മ രാജു, യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ പി.കെ. അബ്ദുല്ലത്തീഫ്, കോണ്‍ഗ്രസ് നോര്‍ത് ബ്ളോക് പ്രസിഡന്‍റ് പി.എച്ച്. നാസര്‍, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് എന്‍.കെ. നാസര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story