Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2015 11:42 AM GMT Updated On
date_range 2015-09-10T17:12:29+05:30സ്കൂളില്‍ മോഷണം; അരലക്ഷം രൂപയുടെ ഇലക്ട്രിക് സാധനങ്ങള്‍ നഷ്ടമായി
text_fieldsമട്ടാഞ്ചേരി: മട്ടാഞ്ചേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ വാതില്‍ തകര്‍ത്ത് മോഷണം. സ്കൂളില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍ കടത്തിക്കൊണ്ടുപോയി. അരലക്ഷം രൂപ വിലമതിക്കുന്ന ഉപകരണങ്ങളാണ് നഷ്ടമായത്. രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ മദ്യപിക്കാനും കഞ്ചാവ് വലിക്കുന്നതിനുമായി പുതിയ കെട്ടിടത്തില്‍ എത്താറുണ്ടെന്നാണ് പരാതി. ഇക്കാര്യം പി.ടി.എ ഭാരവാഹികള്‍ മട്ടാഞ്ചേരി പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. നിര്‍മാണം പൂര്‍ത്തീകരിച്ച് ലാബ് അടക്കമുള്ള സജ്ജീകരണങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കവെയാണ് മോഷണം. എം.എല്‍.എ ഫണ്ട് വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം നടക്കുന്നത്. മോഷണവിവരം അറിഞ്ഞ് എം.എല്‍.എ ഡൊമിനിക് പ്രസന്േറഷന് സ്ഥലത്തത്തെി. പ്രദേശത്ത് പൊലീസ് പട്രോളിങ് ഏര്‍പ്പെടുത്തുമെന്ന് എം.എല്‍.എ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story