Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2015 11:20 AM GMT Updated On
date_range 2015-09-10T16:50:43+05:30മൂവാറ്റുപുഴയില്‍ തെരുവുനായ ശല്യം രൂക്ഷം
text_fieldsമൂവാറ്റുപുഴ: ഇടവേളക്കുശേഷം നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായി. മൂന്നുമാസം മുമ്പ് സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര് തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയമായതിന് പിന്നാലെ നാട്ടുകാര്‍ ഇവക്കെതിരെ രംഗത്തിറങ്ങിയതോടെ നായശല്യം കുറഞ്ഞിരുന്നു. എന്നാല്‍, വീണ്ടും നഗരത്തില്‍ തെരുവുനായ ഭീതി പടര്‍ത്തിത്തുടങ്ങി. ബുധനാഴ്ച രാവിലെ ഇ.ഇ.സി മാര്‍ക്കറ്റ് റോഡില്‍ നടക്കാനിറങ്ങിയവരെ തെരുവുനായ ഓടിച്ചത് ഭീതി പരത്തി. പലരും കടിയേക്കാതെ രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ 5.30 ഓടെയായിരുന്നു സംഭവം. അഞ്ചോളം വരുന്ന നായക്കൂട്ടമാണ് പ്രശ്നം സൃഷ്ടിച്ചത്. കഴിഞ്ഞദിവസം കാലാമ്പൂരില്‍ അടക്കം തെരുവുനായയുടെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ജനം ഭീതിയില്‍ കഴിയുന്നതിനിടെയാണ് മൂവാറ്റുപുഴ നഗരത്തില്‍ നായശല്യം വീണ്ടും രൂക്ഷമായത്. നായ്ക്കളെ പേടിച്ച് പലരും പ്രഭാതസവാരി ഒഴിവാക്കുകയാണ്. ഇ.ഇ.സി മാര്‍ക്കറ്റ് റോഡിന് പുറമെ കാവുങ്കര ടി.ബി ജങ്ഷന്, കച്ചേരിത്താഴം, പി.ഒ, നൂറ്റിമുപ്പത് കവല, ആരക്കുഴ റോഡ്, ഉറവക്കുഴി, ആസാദ് റോഡ്, കിഴക്കേക്കര സ്കൂള്‍ ജങ്ഷന്, ചാലിക്കടവ്, തുടങ്ങിയ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമായിട്ടുണ്ട്. പല ഭാഗത്തും പ്രഭാതസവാരിക്കാര്‍ക്ക് നേരെ നായയുടെ ആക്രമണമുണ്ടായി. വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് നഗരസഭയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്മാന് അറിയിച്ചിരുന്നെങ്കിലും ഇതെല്ലാം കടലാസില്‍ ഒതുങ്ങി. നാട്ടുകാര്‍ രംഗത്തിറങ്ങി നായ്ക്കളെ ഓടിച്ചതൊഴിച്ചാല് പിന്നീടൊന്നുമുണ്ടായില്ല. തെരുവില്‍ മാലിന്യം തള്ളുന്നതാണ് നായശല്യം വര്‍ധിക്കാന്‍ കാരണമെന്ന കണ്ടത്തെലിനെ തുടര്‍ന്ന് ഇത് നിയന്ത്രിക്കണമെന്ന നിര്‍ദേശം ആദ്യഘട്ടത്തില്‍ ജനം നടപ്പാക്കിയെങ്കിലും വീണ്ടും മാലിന്യം തെരുവില്‍ വന്നുതുടങ്ങിയതോടെയാണ് നായശല്യം രൂക്ഷമായത്. തെരുവുനായ്ക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന ആവശ്യവുമായി ജനം രംഗത്തിറങ്ങിയിട്ടുണ്ട്. പ്രകോപനമില്ലാതെതന്നെ നായ അക്രമാസക്തമാകുന്നതിന്െറ കാരണം കണ്ടത്തൊനാകുന്നില്ല. നേരത്തേ നഗരത്തില്‍ നിരവധി അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്ന് ഇപ്പോള്‍ ഇതൊന്നും പ്രവര്‍ത്തിക്കുന്നില്ല. ഇവിടെനിന്ന് ഇറച്ചിവേസ്റ്റും മറ്റും കഴിച്ച നായകള്‍ ഇപ്പോള്‍ മനുഷ്യര്‍ക്കുനേരെ തിരിഞ്ഞെന്നാണ് നിഗമനം. തെരുവുനായ ശല്യം വീണ്ടും രൂക്ഷമായതോടെ ജനം ഭീതരാണ്.
Next Story