Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2015 11:47 AM GMT Updated On
date_range 2015-09-10T17:17:47+05:30കാരുണ്യ ചികിത്സസഹായ വിതരണത്തിന് ചരിത്ര നേട്ടം; പ്രഖ്യാപനം ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നിര്‍വഹിക്കും
text_fieldsകൊച്ചി: കാരുണ്യ പദ്ധതിയില്‍നിന്ന് മാരകരോഗികള്‍ക്ക് നല്കുന്ന ചികിത്സസഹായം 800 കോടി കവിഞ്ഞു. സംസ്ഥാനത്ത് ചരിത്രനേട്ടം കൈവരിച്ചതിന്‍െറ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യാഴാഴ്ച രാവിലെ 10ന് എറണാകുളം ടൗണ്‍ ഹാളില്‍ നിര്‍വഹിക്കും. സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എം. മാണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ കാരുണ്യനിധി ഉപഭോക്താവ് അനുഭവസാക്ഷ്യം നല്‍കും. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനെ മന്ത്രി പി.ജെ. ജോസഫും കാരുണ്യ ലോട്ടറി മികച്ച വില്പന നടത്തിയ ഏജന്റിനെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും കാരുണ്യ ചികിത്സസഹായം മാതൃകാപരമായി വിനിയോഗിക്കുന്ന ആശുപത്രിയെ മന്ത്രി വി.എസ്. ശിവകുമാറും ആദരിക്കും. അവയവങ്ങള്‍ ദാനംചെയ്ത അഡ്വ. നീലകണ്ഠശര്‍മയുടെ ഭാര്യ ലതയെ മന്ത്രി കെ.ബാബു ആദരിക്കും. സി.എസ്.ആര്. ഫണ്ട് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് സ്വീകരിക്കും. മുന്‍കൂര്‍ അനുമതിപത്രം മേയര്‍ ടോണി ചമ്മണി വിതരണം ചെയ്യും. കാരുണ്യ ഡോക്യുമെന്ററി കെ.വി. തോമസ് എം.പി.യും കാരുണ്യ കൈപ്പുസ്തകം ജോസ് കെ.മാണി എം.പിയും പ്രകാശനം ചെയ്യും. സമാശ്വാസ ധനസഹായം ഇന്നസെന്റ് എം.പി. വിതരണം ചെയ്യും. കാരുണ്യ പദ്ധതിക്കായുള്ള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍െറ സേവനങ്ങള്‍ക്കുള്ള അംഗീകാരം ഹൈബി ഈഡന് വിതരണം ചെയ്യും. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം പദ്ധതി അവലോകനം ചെയ്യും. നിലവില്‍ കാരുണ്യ പദ്ധതിയില്‍നിന്ന് ചികിത്സ ധനസഹായം ലഭിക്കുന്ന രോഗങ്ങളുടെ പട്ടികയില്‍ താലസിമീയ, സിക്കിള്‍സെല്‍ എന്നിവകൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചുവരുകയാണ്. ഹിമോഫീലിയ രോഗികള്‍ക്ക് പരിധിയില്ലാതെ ചികിത്സ ധനസഹായം നല്‍കുന്നുണ്ട്.
Next Story