Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2015 5:05 PM IST Updated On
date_range 4 Sept 2015 5:05 PM IST14കാരിയെ പീഡിപ്പിച്ച വികാരി മുങ്ങിയിട്ട് ആറുമാസം; ലോക്കല്‍ പൊലീസ് അന്വേഷണം വഴിമുട്ടി
text_fieldsbookmark_border
പറവൂര്‍: 14കാരിയെ പീഡിപ്പിച്ച കേസില്‍ മുങ്ങിയ ഫാ. എഡ്വിന്‍ ഫിഗരസ് ഒളിവില്‍ പോയിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇയാളെ പിടികൂടാനുള്ള ലോക്കല്‍ പൊലീസിന്‍െറ ശ്രമങ്ങളെല്ലാം വിഫലമായി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷവും വിദേശസന്ദര്‍ശനം നടത്തിയ ഫാ. ഫിഗരസ് വ്യാജ പാസ്പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ, അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ ജില്ലാ പൊലീസ് തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തിന്‍െറ ഫലമാണെന്നാണ് പൊലീസിനെതിരെയുള്ള ആരോപണം. വടക്കേക്കര സി.ഐയുടെ നേതൃത്വത്തിലാണ് ഫാ. ഫിഗരസിനുവേണ്ടി അന്വേഷണം നടക്കുന്നത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി അടുത്തിടെ ഫയലില്‍ സ്വീകരിക്കാതെ തള്ളിയിട്ടും പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുക്കളിലും നാട്ടുകാരിലും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളെ പോലും ബന്ധപ്പെടാത്തതിനാല്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ കണ്ടത്തൊനും പൊലീസിന് കഴിഞ്ഞിട്ടില്ല. സ്ഥിരമായി ഒരു ഫോണ്‍ ഇയാള്‍ ഉപയോഗിക്കുന്നില്ളെന്നാണ് പൊലീസ് അനുമാനിക്കുന്നത്. രഹസ്യവിവരങ്ങള്‍ പിന്തുടര്‍ന്ന് ഡല്‍ഹിയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലിലും സുപ്രീംകോടതിയില്‍ ഇയാള്‍ക്ക് വേണ്ടി ഹാജരായ ബംഗളൂരുവിലെ മലയാളി അഭിഭാഷകന്‍െറ വസതിയിലും ഓഫിസിലും ഫാ. ഫിഗരസിന്‍െറ ബന്ധുവിന്‍െറ ബംഗളൂരുവിലെ വസതിയിലും പൊലീസ് ആഗസ്റ്റില്‍ പരിശോധന നടത്തിയിരുന്നു. പക്ഷേ വെറുംകൈയോടെ മടങ്ങേണ്ടിവന്നു. പുത്തന്‍വേലിക്കര പറങ്കിനാട്ടിയ കുരിശിങ്കല്‍ പള്ളിയില്‍ വികാരിയായിരുന്ന എഡ്വിന്‍ ഫിഗരസ് ഇടവക കുടുംബാംഗമായ ഒമ്പതാം ക്ളാസുകാരിയെ കഴിഞ്ഞ ജനുവരി മുതല്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ബലാത്സംഗക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. മാര്‍ച്ചില്‍ കുട്ടിയുടെ അമ്മ പുത്തന്‍വേലിക്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബംഗളൂരു വഴി ദുബൈയിലേക്ക് കടന്നു. ഷാര്‍ജയില്‍ മുന്‍നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു യാത്ര. ഇതിനിടെ, തങ്ങളെ പീഡിപ്പിക്കുന്നതായി കാട്ടി എഡ്വിന്‍ ഫിഗരസിന്‍െറ മാതാപിതാക്കള്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മേയ് അഞ്ചുവരെ എഡ്വിന്‍ ഫിഗരസിനെ പൊലീസ് അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് വന്നതിന് പിന്നാലെ ഫാ. ഫിഗരസ് ഷാര്‍ജയില്‍നിന്ന് തിരിച്ചത്തെുകയും വടക്കേക്കര സി.ഐ മുമ്പാകെ ഹാജരാവുകയും ചെയ്തു. വിശദമായ ചോദ്യം ചെയ്യലിനുശേഷം പാസ്പോര്‍ട്ട് പിടിച്ചുവെച്ചാണ് പൊലീസ് ഇയാളെ വിട്ടയച്ചത്. ഒരാഴ്ചക്കുള്ളില്‍ ഹൈകോടതി ഇയാളുടെ മാതാപിതാക്കളുടെ ഹരജി തള്ളിയെങ്കിലും പൊലീസിന് പിന്നീട് ഫാ. ഫിഗരസിനെ പിന്തുടര്‍ന്ന് കണ്ടത്തൊനായില്ല. ചോദ്യം ചെയ്യലിന് ഹാജരായി തിരിച്ചുപോയ ഇയാളെ പിന്തുടരുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍. പിന്നീട് പൊലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ലുക്കൗട്ട് ഇറക്കിയതിനാല്‍ ഇയാള്‍ ഇനി വിദേശത്തേക്ക് കടക്കില്ളെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബന്ധപ്പെട്ട കോടതിയില്‍ നല്‍കാന്‍ നിര്‍ദേശിച്ചാണ് സുപ്രീംകോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story