Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2015 10:59 AM GMT Updated On
date_range 2015-10-30T16:29:31+05:30സ്കൂളിന് സമീപം മരം അപകടാവസ്ഥയില്‍; മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്
text_fieldsകൊച്ചി: പള്ളുരുത്തി യു.പി സ്കൂളിന് മുന്നില്‍ സ്കൂള്‍ കെട്ടിടത്തിലേക്ക് വീഴാറായി നില്‍ക്കുന്ന മരം മുറിച്ചുമാറ്റാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഫയല്‍ ചെയ്ത ഹരജിയിലാണ് ഉത്തരവ്. ജില്ലാ കലക്ടര്‍, ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ, സോഷ്യല്‍ ഫോറസ്ട്രി അസി. കണ്‍സര്‍വേറ്റര്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ നവംബര്‍ 28നകം വിശദീകരണം നല്‍കണം. കേസ് ഡിസംബര്‍ 14ന് കാക്കനാട് കലക്ടറേറ്റ് ഹാളിലെ കോണ്‍ഫറന്‍സിങ്ങില്‍ പരിഗണിക്കും. 120 കുട്ടികള്‍ പഠിക്കുന്ന സ്കൂളിലെ കാന പണിയാന്‍ കുഴിയെടുത്തപ്പോള്‍ മരത്തിന്‍െറ പ്രധാന വേരുകള്‍ മുറിഞ്ഞ് ബലക്ഷയം സംഭവിച്ചിരുന്നു. 55,000 രൂപ നല്‍കിയാല്‍ മരം വെട്ടാമെന്നാണ് അധികൃതരുടെ നിലപാട്. സ്കൂളിലെ ശുചിത്വമുറിക്കു സമീപവും അപകടനിലയില്‍ രണ്ട് മരങ്ങളുണ്ട്. ഇതിന്‍െറ കൊമ്പൊടിഞ്ഞ് ക്ളാസ് മുറിയിലെ ഷീറ്റ് തകര്‍ന്നിരുന്നു.
Next Story