Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2015 10:44 AM GMT Updated On
date_range 2015-10-29T16:14:54+05:30സ്വര്‍ണക്കടത്ത്: പ്രതിയെ നാട്ടിലത്തെിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി കല്ലുങ്ങല്‍ അഷ്റഫിനെ ദുബൈയില്‍നിന്ന് ഇന്ത്യയിലത്തെിക്കാന്‍ ഇന്‍റര്‍പോള്‍ പുറപ്പെടുവിച്ച ‘റെഡ് കാര്‍ഡ് നോട്ടീസ്’ താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് ഹൈകോടതി. ഇതിനായി സി.ബി.ഐ ഇന്‍റര്‍പോളിന് അപേക്ഷ നല്‍കണമെന്നും ദുബൈയിയില്‍നിന്ന് പ്രതിയെ എത്രയും വേഗം ഇന്ത്യയിലേക്കത്തെിക്കാന്‍ അവിടത്തെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എല്ലാവിധ സഹായവും നല്‍കണമെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉത്തരവിട്ടു. നാട്ടിലേക്ക് വരാന്‍ താല്‍പര്യമുണ്ടെന്നും റെഡ് കാര്‍ഡ് നോട്ടീസ് ഈ നടപടികള്‍ക്ക് തടസ്സമുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി കേസിലെ 15ാം പ്രതിയായ അഷ്റഫ് നല്‍കിയ ഹരജി പരിഗണിച്ചാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. ദുബൈയിലെ ഹരജിക്കാരന്‍െറ പാസ്പോര്‍ട്ട് കണ്ടുകെട്ടിയതിനാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നാട്ടിലത്തൊന്‍ നടപടി പൂര്‍ത്തിയായിവരുമ്പോഴാണ് സി.ബി.ഐ തനിക്കെതിരെ ഇന്‍റര്‍പോള്‍ മുഖേന റെഡ് കാര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചതെന്നായിരുന്നു ഹരജിയിലെ വാദം. ഗൂഢാലോചന ആരോപിച്ചാണ് പ്രതിചേര്‍ത്തിരിക്കുന്നത്. നാടുകടത്താനുള്ള നടപടി പൂര്‍ത്തിയാകും വരെ പ്രതിയെ ദുബൈ പൊലീസ് തടഞ്ഞുവെക്കണമെന്നാണ് 2000 ജൂലൈയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച നാടുകടത്തല്‍ കരാറിലെ വ്യവസ്ഥ. നിലവിലെ സാഹചര്യത്തില്‍ മൂന്നുവര്‍ഷംകൊണ്ട് മാത്രമെ നാടുകടത്തല്‍ നടപടി പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങാനാകൂ. ഇത്രയും കാലം ദുബൈ പൊലീസ് തടങ്കലില്‍വെക്കും. ഗൂഢാലോചനക്കുറ്റത്തിന്‍െറ പേരില്‍ റെഡ് കാര്‍ഡ് നോട്ടീസ് പുറപ്പെടുവിച്ചതിലൂടെ വലിയ നഷ്ടമാണുണ്ടാവുക. നാട്ടിലെ സ്വത്തുക്കള്‍ ജപ്തിചെയ്ത് പോകാനുള്ള സാധ്യതയുമുണ്ട്. താന്‍ നാട്ടിലത്തെി കീഴടങ്ങാന്‍ തയാറാണ്. അതിനാല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച് എത്രയും വേഗം നാട്ടിലത്തൊന്‍ റെഡ് കാര്‍ഡ് നോട്ടീസ് പിന്‍വലിക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഹരജിക്കാരന്‍െറ ആവശ്യം. അതേസമയം, മൂന്ന് കാരണങ്ങളാലല്ലാതെ ഇന്‍റര്‍പോള്‍ മുഖേന പുറപ്പെടുവിച്ച റെഡ് കാര്‍ഡ് അലര്‍ട്ട് റദ്ദാക്കാനാകില്ളെന്ന് സി.ബി.ഐ വ്യക്തമാക്കി. വ്യക്തിയുടെ മരണം, കേസില്‍നിന്ന് കുറ്റവിമുക്തനാക്കല്‍, പ്രതിക്കെതിരായ വിചാരണ നടപടി പ്രോസിക്യൂഷന്‍ ഉപേക്ഷിക്കല്‍ ഈ ഘട്ടങ്ങളില്‍ മാത്രമെ റെഡ് കാര്‍ഡ് നോട്ടീസ് റദ്ദാക്കാനോ പിന്‍വലിക്കാനോ പറ്റൂവെന്നും വ്യക്തമാക്കി. നോട്ടീസ് പിന്‍വലിക്കാതിരുന്നാല്‍ കേസിനായി പ്രതിക്ക് നേരിട്ട് എത്താനാകില്ളെന്നും വിചാരണ നടപടികള്‍ അനാവശ്യമായി വൈകാനിടയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കോണ്‍സല്‍ ജനറല്‍ ഇടപെട്ട് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ഹരജിക്കാരനെ നാട്ടിലേക്ക് അയക്കാന്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനായി 15 ദിവസത്തേക്ക് നോട്ടീസ് മരവിപ്പിക്കാന്‍ ഇന്‍റര്‍പോളിന് സി.ബി.ഐ അപേക്ഷ നല്‍കണം. നാട്ടിലത്തെിച്ചാലുടന്‍ സി.ബി.ഐയുടെയും കസ്റ്റംസിന്‍െറയും കസ്റ്റഡിയില്‍ വെക്കണം. എത്രയും വേഗം കീഴ്കോടതിയില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് കേസ് വീണ്ടും നവംബര്‍ ആറിന് പരിഗണിക്കാനായി മാറ്റി.
Next Story