Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right‘കിളി’യില്ല; 15...

‘കിളി’യില്ല; 15 സിമന്‍റ് ട്രെയിലര്‍ പിടികൂടി

text_fields
bookmark_border
കാക്കനാട്: സ്പെയര്‍ ഡ്രൈവറും കിളിയുമില്ലാതെ തമിഴ്നാട്ടില്‍നിന്ന് ഓടിച്ചത്തെിയ സിമന്‍റ് ട്രെയിലര്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി. തിങ്കളാഴ്ച സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് 15 വാഹനങ്ങള്‍ കസ്റ്റഡിയിലായത്. ആഴ്ചകള്‍ക്കുമുമ്പ് സീപോര്‍ട്ട് റോഡില്‍ ചിറ്റത്തേുകരക്ക് സമീപം സിമന്‍റ് ട്രെയിലര്‍ കയറി വിദ്യാര്‍ഥി മരിച്ചിരുന്നു. അന്ന് വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മോട്ടോര്‍ വാഹന നിയമപ്രകാരം വലിയ വാഹനത്തില്‍ (ഗുഡ്സ് വാഹനം) സ്പെയര്‍ ഡ്രൈവറും കിളി (സഹായി)യും ഉണ്ടായിരിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഓടിയ വാഹനങ്ങളാണ് പിടിയിലായതെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ഷഫീഖ് പറഞ്ഞു.
Show Full Article
TAGS:
Next Story